കാസർകോട് യുവാവിനെ വധിക്കാൻ ശ്രമം; പൊലീസ‌് കേസെടുത്തു, ഒരാൾ കസ്റ്റ്ഡിയിൽ

(www.kl14onlinenews.com)
(23-jan-2025)

കാസർകോട് യുവാവിനെ വധിക്കാൻ ശ്രമം; പൊലീസ‌് കേസെടുത്തു, ഒരാൾ കസ്റ്റ്ഡിയിൽ
കാസര്‍കോട്: മീപ്പുഗിരിയില്‍ യുവാവിന് കുത്തേറ്റു. കാസര്‍കോട് പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന ബാസിത് (25) എന്ന യുവാവിനാണ് കുത്തേറ്റിരിക്കുന്നത്. ബുധനാഴ്ച അര്‍ധരാത്രി 12.30 മണിയോടെയാണ് സംഭവം നടന്നത്. സംഭവത്തില്‍ ഒരാളെ പോലിസ് അറസ്റ്റ് ചെയ്തു. ബാസിതും സുഹൃത്തുക്കളും മീപ്പുഗിരിയില്‍ പുതുതായി ആരംഭിക്കുന്ന കടയില്‍ പെയിന്റിംഗ് പണി ചെയ്യുന്നതിനിടെയാണ് ആക്രമണം.
പിന്നിൽ സംഘപരിവാർ പ്രവർത്തകരെന്ന് പരാതി,
ഉടന്‍ തന്നെ യുവാവിനെ കാസര്‍കോട് ഗവ. ജനറല്‍ ആശുപത്രിയിലും പിന്നീട് കെയര്‍വെല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ശേഷം വിദഗ്ധ ചികിത്സയ്ക്കായി മംഗ്ലൂരൂവിലെ ആശുപത്രിയിലേക്ക് മാറ്റി.

പുതുതായി ആരംഭിക്കാനിരിക്കുന്ന ഷോപ്പ് സെറ്റ് ചെയ്യുന്നതിനിടെ അതിക്രമിച്ചു വന്ന ആക്രമി സംഘം ''ഇത് ഞങ്ങളുടെ നാടാണെന്നും ഇവിടെ നിങ്ങള്‍ എന്ത് ധൈര്യത്തിലാണ് കച്ചവടം തുടങ്ങുന്നതെന്നും'' ആക്രോശിച്ച് ആക്രമിക്കുകയായിരുന്നു എന്നു പറയപ്പെടുന്നു. ആക്രമണത്തില്‍ ഒരാളെ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. ഭാരതീയ ന്യായ സംഹിതയിലെ 126(2), 118(2), 110 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Post a Comment

Previous Post Next Post