(www.kl14onlinenews.com)
(26-jan-2025)
ചൗക്കി അരിജാൽ -മജൽ റൂട്ട് വഴി കമ്പറിലേക് ബസ് സർവ്വീസ് പുന:സ്ഥാപിക്കാൻ മന്ത്രിക്ക് നിവേദനം നൽകി സന്ദേശം ഗ്രന്ഥാലയം
മൊഗ്രാൽ പുത്തൂർ - വർഷങ്ങളോളം കാസറഗോഡ് നിന്നും കമ്പാറിലേയ്ക്കു സർവ്വീസ് നടത്തിയിരുന്ന കെ.എസ്.ആർ.ടി.സി. ബസ്സ് കൊറോണ കാലത്തു നിർത്തലാക്കിയതിനു ശേഷം ഇതുവരെയായും പുനസ്ഥാപിച്ചിട്ടില്ല. . നിരവധി തവണ അധികൃതർക്കു നിവേദനം നൽകിയിട്ടും പരിഹാരമായിട്ടില്ല. .ആർ.ടി.ഒ.യിൽ നടത്തിയ അദാലത്തിലും കെ.എസ്.ആർ.ടി.സി. ഡിപ്പോയിലും എം.എൽ.എ. വഴിയും നിവേദനം നൽകിയിരുന്നു. ഗ്രാമീണ വണ്ടി പദ്ധതിയിൽപ്പെടുത്തി സർവ്വീസ് നടത്താൻ അധികൃതർ തയ്യാറായെങ്കിലും അതും നടന്നില്ല. ഈ സർവ്വീസ് നിലച്ചപ്പോൾ കഷ്ടത്തിലായത് സാധാരണക്കാരായ നിരവധി ആൾക്കാരും വിദ്യാർത്ഥികളുമാണ്. മൊഗ്രാൽ പുത്തൂർ പഞ്ചായത്തിലെ ഒരേയൊരു യു.പി.സ്കൂളായ ഉജീർക്കരയിലെ മൊഗ്രാൽ പുത്തൂർ ജി.യു.പി.സ്കൂളിലെത്താൻ ഓട്ടോ റിക്ഷയും കാൽ നടയുമല്ലാതെ മറ്റു മാർഗ്ഗമൊന്നുമില്ല എത്രയും പെട്ടെന്ന് പ്രശ്നത്തിന് പരിഹാരം കാണന്നമെന്ന്അവശ്യപ്പെട്ട്കൊണ്ട്.സന്ദേശം സംഘടന സെക്രട്ടറി സലിം സന്ദേശം.കാസറഗോഡ് ലൈബ്രറി കൺസിൽഅംഗം കെ.വി മുകുന്ദൻ മാസ്റ്റർ.ലൈബ്രറി സെക്രട്ടറി ഹമീദ് എസ്.എച്ച്.ബഷീർ ഗ്യാസ് എന്നിവർ ഗതാഗത മന്ത്രിഗണേഷ് കുമാറിന് നിവേദനം നൽകി. മന്ത്രിയിൽ നിന്നും അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നു.
Post a Comment