എം.ടി.വാസുദേവൻ നായർ അനുസ്മരണം നടത്തി സന്ദേശം ഗ്രന്ഥാലയം

(www.kl14onlinenews.com)
(14-jan-2025)

എം.ടി.വാസുദേവൻ നായർ അനുസ്മരണം നടത്തി സന്ദേശം ഗ്രന്ഥാലയം 

മൊഗ്രാൽ പുത്തൂർ: - ചൗക്കി സന്ദേശം ഗ്രന്ഥാലയം എം.ടി.വാസുദേവൻ നായർ അനുസ്മരണം നടത്തി. കാസറഗോഡ് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. ദാമോദരൻ അനുസ്മരണ പ്രഭാഷണം നടത്തി. സാദിക് കാവിൽ അധ്യക്ഷതവഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗങ്ങളായ എം.പി. ജിൽ ജിൽ, കെ.വി. മുകുന്ദൻ മാസ്റ്റർ,  എഴുത്തുകാരായ എരിയാൽ അബ്ദുള്ള, അബ്ദു കാവുഗോളി, സന്ദേശം വനിതാവേദി സെക്രട്ടറി സൻഫിയ, പി.എ.മുഹമ്മദ് കുഞ്ഞി മാസ്റ്റർ, മൂസ്സാ ബാസിത്ത്, മാധവൻ ബി, , എം.എ.കരീം,സിദ്ദിഖ് അർജാൽ, ഹരിപ്രസാദ്.കെ, ഹനീഫ് കടപ്പുറം, അബ്ദുള്ള ഷാഫി, മുഹമ്മദ് കടപ്പുറം എന്നിവർ സംസാരിച്ചു സന്ദേശം ഗ്രന്ഥാലയം സെക്രട്ടറി എസ്.എച്ച്. ഹമീദ് സ്വാഗതവും സന്ദേശം സംഘടനാ സെക്രട്ടറി സലീം സന്ദേശം നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post