അമ്പതാം വാർഷികാഘോഷത്തിൻ്റെ നിറവിൽ ജി.എൽ.പി.എസ് കമ്പാർ

(www.kl14onlinenews.com)
(27-jan-2025)

അമ്പതാം വാർഷികാഘോഷത്തിൻ്റെ നിറവിൽ ജി.എൽ.പി.എസ് കമ്പാർ
 
കാസർകോട് : ജി.എൽ.പി എസ് .കമ്പാർ സ്കൂളിൻ്റെ അമ്പതാം വാർഷികാഘോഷം ഫെബ്രുവരി 14 ന് വളരെ വിപുലമായ രീതിയിൽ നടത്താൻ സംഘാടക സമിതിയോഗം തിരുമാനിച്ചു. കേരള പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ  വി ശിവൻകുട്ടി ഉദ്ഘാടന കർമ്മം നിർവ്വഹിക്കുന്ന പരിപാടിയിൽ കാസർഗോഡ് എം.എൽ.എ. ശ്രീ എൻ.എ. നെല്ലിക്കുന്ന് അധ്യക്ഷത വഹിക്കും. ജനപ്രതിനിധികൾ , മറിമായം താരം ഉണ്ണിരാജ് മുഖ്യാതിഥിയായിരിക്കും, ജില്ലാ കലക്ടറുടെയും വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെയും മഹനീയ സാന്നിധ്യം ഈ ഉദ്ഘാടന കർമ്മത്തിന് സാക്ഷ്യം വഹിക്കും.
പൂർവ്വ വിദ്യാർത്ഥികളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ നടക്കുന്ന വാർഷികാഘോഷം കുട്ടികളുടെ വിവിധ കലാപരിപാടികളോടെ സമാപിക്കും. 1974 ൽ തുടങ്ങിയ കമ്പാർ സ്കൂളിൻ്റെ ജൈത്രയാത്ര ഇന്ന് അമ്പതാം വാർഷികത്തിൻ്റ നിറവിൽ എത്തി നിൽക്കുന്നു. നിരവധി പ്രതിഭകളെ വാർത്തെടുത്ത ചരിത്രം തന്നെ കമ്പാർ സ്കൂളന് പറയാനുണ്ട്. സംഘാടക സമിതി ചെയർമാൻ  മുജീബ് കമ്പാർ അധ്യക്ഷത വഹിച്ചു  , ജന:കൺവീനർ, അമ്മു മാഷ് സ്വാഗതംപറഞ്ഞും, മുഖ്യ രക്ഷാധികാരി ഹമീദ് പറപ്പാടി  ഉൽഘാടനം ചെയ്തു  ,പി.ടി.എ. പ്രസിഡണ്ട് ഹാരിസ് കമ്പാർ, പ്രഭാകര കാറന്ത്,ജയപ്രകാഷ്, ജമാൽ ഹാജി, ബോബിരാജ്,അറഫാത്ത് , രാജേഷ്, മുഹമ്മദ് ജുന്നി, ഇ. എ. മജീദ്.സുലൈകമ്പാർ, 'മുഹമ്മദ് അലി സംസാരിച്ചു.  ശ്രീലത ടീച്ചർ  നന്ദി പറഞ്ഞു

Post a Comment

Previous Post Next Post