ലഹരിക്കെതിരെ മുസ്‌ലിം യൂത്ത് ലീഗ് ബോധവൽക്കരണംവൺ മില്യൻ ഷൂട്ടും പ്രതിജ്ഞയും സംഘടിപ്പിച്ചു

(www.kl14onlinenews.com)
(31-jan-2025)

ലഹരിക്കെതിരെ മുസ്‌ലിം യൂത്ത് ലീഗ് ബോധവൽക്കരണംവൺ മില്യൻ ഷൂട്ടും പ്രതിജ്ഞയും സംഘടിപ്പിച്ചു
കാസർകോട്: ലഹരിക്കെതിരെ ജനമനസ്സുകളെ ഉണർത്താൻ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന ബോധവത്കരണ പരിപാടിയുടെ വൺ മില്യൺ ഷൂട്ടും ലഹരി വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു.
സമൂഹത്തിലെ എല്ലാ വിഭാഗത്തിലും ശക്തമായ ബോധവൽക്കരണം നടത്തി ലഹരി മാഫിയക്കെതിരെ പ്രതിരോധം തീർക്കുക എന്ന ലക്ഷ്യവുമായി മുസ്‌ലിം യൂത്ത് ലീഗ് പഞ്ചായത്ത് മുനിസിപ്പൽ തലങ്ങളിൽ ബോധവത്കരണ പരിപാടി നടത്തിയത്.രാജ്യത്തിൻ്റെ പ്രതീക്ഷയായ പുതു തലമുറയെ ലഹരിയിൽ നിന്നും സംരക്ഷിക്കാൻ നിരന്തരമായ ബോധവൽക്കരണം അനിവാര്യമാണ്. സ്വൈര്യ സമൂഹത്തെ തകർക്കുന്ന ഈ വിപത്തിനെതിരെ ജനകീയ പ്രതിരോധം തീർക്കണം. ഇതിനായുള്ള പ്രചരണമായാണ് വൺ മില്യൺ ഷൂട്ടും പ്രതിജ്ഞ പരിപാടിയും യൂത്ത് ലീഗ് സംഘടിപ്പിച്ചത്. 
കാസർകോട് മുനിസിപ്പൽ യൂത്ത് ലീഗ് കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ തളങ്കര മുസ്‌ലിം ഹൈസ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച പരിപാടി സംസ്ഥാന വൈസ് പ്രസിഡൻറ് അഷ്റഫ് എടനീർ ഉദ്ഘാടനം ചെയ്തു ജില്ലാ ജനറൽ സെക്രട്ടറി സഹീർ ആസിഫ് ലഹരി വിരുദ്ധ പ്രതിഞജ ചൊല്ലിക്കൊടുത്തു മുനിസിപ്പൽ വൈസ് പ്രസിഡൻറ് റഷീദ് ഗസാലിനഗർ അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി ഹാരിസ് ബെദിര, മുനിസിപ്പൽ ലീഗ് സെക്രട്ടറി ഫിറോസ് അടുക്കത്ത്ബയൽ, മണ്ഡലം ഭാരവാഹികളായ നൗഫൽ തായൽ, ജലീൽ തുരുത്തി, യൂത്ത് ലീഗ് മുനിസിപ്പൽ ഭാരവാഹികളായ അഷ്ഫാഖ് അബൂബക്കർ, ഖലീൽ ഷെയ്ഖ് കൊല്ലമ്പാടി, ഇക്ബാൽ ബാങ്കോട്, ശിഹാബ് ഊദ്, കെ എഫ് എ എക്സിക്യൂട്ടീവ് മെമ്പർ സിദീഖ് ചക്കര, രാജൻ മാഷ്, കമ്മു തളങ്കര, ഇംത്തിയാസ് ഖാസിലൈൻ, നസ്സ ഖാസിലൈൻ, അക്രം റാസി കണ്ടത്തിൽ തുടങ്ങിയവർ സംബന്ധിച്ചു.
ലഹരിക്കെതിരെ മുസ്‌ലിം യൂത്ത് ലീഗ് നടത്തുന്ന ബോധവൽക്കരണത്തിൻറെ ഭാഗമായി കാസർകോട് മുനിസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ച ഷൂട്ടൗട്ട് സംസ്ഥാന വൈസ് പ്രസിഡൻറ് അഷ്റഫ് എടനീർ ഉദ്ഘാടനം ചെയ്യുന്നു

Post a Comment

Previous Post Next Post