ദേശീയ യുവജന ദിനം സൈക്കിൾ റാലി സംഘടിപ്പിച്ച് ജെസിഐ വിദ്യാനഗർ
വിദ്യാനഗർ: ദേശീയ യുവജന ദിനത്തോടനുബന്ധിച്ച് ജെസിഐ വിദ്യാനഗർ സൈക്കിൾ റാലി സംഘടിപ്പിച്ചു. ജെസിഐ വിദ്യാനഗർ പ്രസിഡണ്ട് റാഷിദ് കെ എച്ച് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അനീഷ് ആർ സ്വാഗതം പറഞ്ഞു. വിദ്യാനഗർ പോലീസ് സബ് ഇൻസ്പെക്ടർ വിജയൻ മേലത്ത് ഫ്ലാഗ് ഓഫ് ചെയ്തു .ടി ഐ എച് എസ് എസ് സ്കൂൾ ഹെഡ്മാസ്റ്റർ അനിൽകുമാർ പി കെ മുഖ്യാതിഥിയായിരുന്നു. മുസ്തഫ കറാമ, ഇല്യാസ് എ എ, കബീർ ഫ്ലൂയിഡ്, നവാൽ ആസിയ പ്രസംഗിച്ചു.
Post a Comment