(www.kl14onlinenews.com)
(30-jan-2025)
മുസ്ലിം ലീഗ് നേതാവ് നിധി കിളക്കാൻ ഇടയായ സംഭവത്തിൽ ഉചിതമായ നടപടിക്ക് മേൽ കമ്മിറ്റിക്ക് ശുപാർശ - മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി
കാസർകോട് :
മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുജീബ് കമ്പാറിനെ ബന്ധപ്പെടുത്തി അടുത്ത ദിവസങ്ങളിലായി വന്ന് കൊണ്ടിരിക്കുന്ന വാർത്തകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ മുസ്ലിം ലീഗ് പഞ്ചായത്ത് നേതൃയോഗം വിശദമായി ചർച്ച ചെയ്തു,
ഉചിതമായ നടപടി കൈകൊള്ളാൻ മേൽ കമ്മിറ്റിക്ക് ശുപാർശ ചെയ്യാനും തീരുമാനിച്ചു
പി. എം. മുനീർ ഹാജി, മുഹമ്മദ് കുന്നിൽ, സിദ്ദിഖ് ബേക്കൽ, കെ എ. അബ്ദുള്ളകുഞ്ഞി,എ.എ.ജലീൽ, പി. എം. കബീർ, എ.കെ.ഷാഫി, നൂറുദ്ദിൻകോട്ടക്കുന്ന്, കരീംചൗക്കി, കെ.ബി.അഷ്‌റഫ്, എം.എം.അസീസ് സംബന്ധിച്ചു
Post a Comment