(www.kl14onlinenews.com)
(27-jan-2025)
തിരുവനന്തപുരം: ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന സന്ദീപ് വാര്യരെ കെപിസിസി വക്താവായി നിയമിച്ചു. ഇദ്ദേഹത്തെ കോൺഗ്രസ് വക്താക്കളുടെ പട്ടികയിൽ ഉൾപ്പെടുത്തിക്കൊണ്ട് പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ സുധാകരൻ തീരുമാനമെടുത്തതായി പാർട്ടി ജനറൽ സെക്രട്ടറി എം ലിജു നേതാക്കൾക്ക് കത്തയച്ചു. കോൺഗ്രസിനെ പ്രതിനിധീകരിച്ച് ഇനി ചാനൽ ചർച്ചകളിൽ സന്ദീപ് വാര്യർ പങ്കെടുക്കും. .
അഡ്വ ദീപ്തി മേരി വർഗീസാണ് കെപിസിസി മീഡിയ വിഭാഗം ഇൻ ചാർജ്. അതേസമയം പാർട്ടി പുനഃസംഘടനയിൽ സന്ദീപ് വാര്യർക്ക് കൂടുതൽ പദവിയും പാർട്ടി നേതൃത്വം ഉറപ്പുനൽകിയിട്ടുണ്ടെന്നാണ് വിവരം. പാലക്കാട് നഗരസഭയിൽ ഇന്നലെ വിമത യോഗം ചേർന്ന ബിജെപി കൗൺസിലർമാരെ കോൺഗ്രസിലെത്തിക്കാൻ നീക്കം നടത്തിയത് സന്ദീപ് വാര്യരുടെ കൂടെ നേതൃത്വത്തിലായിരുന്നു.
കെപിസിസി പുനഃസംഘടനയിൽ കെപിസിസി ജനറൽ സെക്രട്ടറി അല്ലെങ്കിൽ സെക്രട്ടറി പദവിയിലേക്കാണ് സന്ദീപിനെ പരിഗണിക്കുന്നത്. പാലക്കാട് ഉപതിരഞ്ഞെടുപ്പിനു മുന്നോടിയായാണ് ബിജെപി ക്യാംപിനെ ഞെട്ടിച്ചു സന്ദീപ് കോൺഗ്രസിലെത്തിയത്. ചാനൽ ചർച്ചയിൽ ബിജെപിയുടെ മുഖമായിരുന്നു സന്ദീപ് വാരിയർ. വക്താവ് ആയതോടെ കോൺഗ്രസിനു വേണ്ടി ചാനൽ ചർച്ചകളിൽ സന്ദീപ് പ്രത്യക്ഷപ്പെടും.
Post a Comment