ജാമ്യ വ്യവസ്ഥ ലംഘിച്ചതിന് പി കെ ഫിറോസിനെതിരെയുള്ള നടപടി തടഞ്ഞ് ഹൈക്കോടതി

(www.kl14onlinenews.com)
(14-jan-2025)

ജാമ്യ വ്യവസ്ഥ ലംഘിച്ചതിന് പി കെ ഫിറോസിനെതിരെയുള്ള നടപടി തടഞ്ഞ് ഹൈക്കോടതി

തിരുവനന്തപുരം: ജാമ്യ വ്യവസ്ഥ ലംഘിച്ചതിന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസിനെതിരെയുള്ള നടപടി ഹൈക്കോടതി തടഞ്ഞു. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ നടപടിയാണ് ഹൈക്കോടതി താല്‍ക്കാലികമായി മരവിപ്പിച്ചത്. കഴിഞ്ഞ ഒക്ടോബറില്‍ നടന്ന നിയമസഭ മാര്‍ച്ചുമായി ബന്ധപ്പെട്ട കേസിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

കേസിലെ ജാമ്യ വ്യവസ്ഥയുടെ ഭാഗമായി കോടതിയില്‍ സമര്‍പ്പിച്ച പാസ്സ്‌പോര്‍ട്ട് നേരത്തെ പികെ ഫിറോസിന് തിരികെ നല്‍കിയിരുന്നു. അതിന് ശേഷം പാസ്‌പോര്‍ട്ട് തിരിച്ച് കോടതിയില്‍ സമര്‍പ്പിക്കാനുള്ള സമയ പരിധി നീട്ടി നല്‍കണമെന്നുള്ള ഫിറോസിന്റെ ആവശ്യം നിരസിച്ചു കൊണ്ടായിരുന്നു തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഫിറോസിനെതിരെ ജാമ്യ വ്യവസ്ഥ ലംഘിച്ചതിനുള്ള നടപടി ആരംഭിച്ചത്. കേസ് ഈ മാസം 23ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.

Post a Comment

Previous Post Next Post