(www.kl14onlinenews.com)
(26-jan-2025)
ഡൽഹി :
ഇന്ത്യയുടെ 76-ാമത് റിപ്പബ്ലിക് ദിനം ഇന്ന് ആഘോഷിക്കുകയാണ്. രാജ്യത്തിന്റെ സൈനിക ശക്തിയും സമ്പന്നമായ സാംസ്കാരിക പൈതൃകവും പ്രദർശിപ്പിക്കുന്ന ഒരു മഹത്തായ പരേഡ് കർത്തവ്യ പാതയിലൂടെ നടന്നു. ഭരണഘടന നിലവിൽ വന്നതിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്നതിനാൽ ഈ വർഷത്തെ ആഘോഷങ്ങൾ കൂടുതൽ സവിശേഷമാണ്.
സേനയുടെ വീറും വാശിയുമായി വെടിക്കോപ്പുകളുമായി നാറി ശക്തി പ്രകടനവും പരേഡിൽ ശ്രദ്ധേയമായി. പരേഡിൽ 352 അംഗ ഇന്തോനേഷ്യൻ മാർച്ചിംഗും ബാൻഡ് സംഘവും പങ്കെടുത്തു.
റിപ്പബ്ലിക് ദിനം, സ്വാതന്ത്ര്യദിനം തുടങ്ങിയ ദേശീയ ആഘോഷ ദിനങ്ങളിൽ എപ്പോഴും പ്രധാനമന്ത്രിയുടെ വസ്ത്രധാരണംശ്രദ്ധേയമാകാറുണ്ട്. ഇക്കുറിയും വർഷാഭമാണ് അദ്ദേഹത്തിൻ്റെ വസ്ത്രം. 76-ാമത് റിപ്പബ്ലിക് ദിന ആഘോഷങ്ങൾക്കായി എത്തിയ അദ്ദേഹത്തിൻ്റെ തലപ്പാവിലാണ് എല്ലാ കണ്ണുകളും ഉടക്കുന്നത്.
പ്രധാനമന്ത്രി തൻ്റെ തലപ്പാവ് വെള്ള കുർത്ത-പൈജാമയും തവിട്ട് നിറത്തിലുള്ള ബന്ദ്ഗാല ജാക്കറ്റും പോക്കറ്റ് സ്ക്വയറുമായാണ് റിപ്പബ്ലിക് ദിനത്തിൽ ശ്രദ്ധേയമായത്.
രാഷ്ട്രത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ചവർക്ക് ആദരം അർപ്പിച്ച പ്രധാനമന്ത്രി പിന്നീട് റിപ്പബ്ലിക് ദിന പരേഡിനായി കർത്തവ്യ പാതയിലേക്ക് പോയി.
ഞായറാഴ്ച റിപ്പബ്ലിക് ദിനത്തിൽ പ്രധാനമന്ത്രി മോദി രാജ്യത്തിന് ആശംസകൾ നേർന്നു.
“ഇന്ന് നാം നമ്മുടെ മഹത്തായ റിപ്പബ്ലിക്കിൻ്റെ 75-ാം വാർഷികം ആഘോഷിക്കുകയാണ്. ഈ അവസരത്തിൽ, നമ്മുടെ ഭരണഘടന നിർമ്മിക്കുകയും നമ്മുടെ വികസന യാത്ര ജനാധിപത്യത്തിലും അന്തസ്സിലും ഐക്യത്തിലും അധിഷ്ഠിതമാണെന്ന് ഉറപ്പാക്കുകയും ചെയ്ത എല്ലാ മഹത് വ്യക്തികൾക്കും ഞങ്ങൾ ആദരാഞ്ജലികൾ അർപ്പിക്കുന്നു. ഈ ദേശീയ ആഘോഷം നമ്മുടെ ഭരണഘടനയുടെ മൂല്യങ്ങൾ കാത്തുസൂക്ഷിക്കുമെന്നും ശക്തവും സമൃദ്ധവുമായ ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുള്ള ഞങ്ങളുടെ ശ്രമങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.
2014-ൽ അധികാരമേറ്റതുമുതൽ പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിനത്തിലും റിപ്പബ്ലിക് ദിനത്തിലും ശോഭയുള്ളതും വർണ്ണാഭമായതുമായ തലപ്പാവ് ഒരു സ്ഥിരം ഫീച്ചറാണ്.
2024-ലെ റിപ്പബ്ലിക് ദിന പരിപാടിയിൽ, ഇന്ത്യയുടെ വൈവിധ്യം പ്രദർശിപ്പിക്കുന്ന 'ബന്ധാനി' തലപ്പാവ് പ്രധാനമന്ത്രി ധരിച്ചു. എഴുപത്തിനാലാമത് റിപ്പബ്ലിക് ദിനാഘോഷത്തിൽ പ്രധാനമന്ത്രി രാജസ്ഥാനി ബന്ധാനി തലപ്പാവും അണിഞ്ഞു.
Post a Comment