സംസ്ഥാനത്ത് ബസുകളിൽ ഇനി ക്യാമറ നിർബന്ധം;ഓട്ടോറിക്ഷകളിൽ സ്റ്റിക്കർ പതിക്കണം; ഉത്തരവ്

(www.kl14onlinenews.com)
(29-jan-2025)

സംസ്ഥാനത്ത് ബസുകളിൽ ഇനി ക്യാമറ നിർബന്ധം;ഓട്ടോറിക്ഷകളിൽ സ്റ്റിക്കർ പതിക്കണം; ഉത്തരവ്

തിരുവനന്തപുരം :
ഓട്ടോറിക്ഷകളിൽ സ്റ്റക്കർ പതിക്കുന്നത് സംബന്ധിച്ച് സംസ്ഥാന ട്രാൻസ്പോർട് അതോറിറ്റി ഉത്തരവ് പുറത്തിറക്കി. എല്ലാ ബസുകളിലും ക്യാമറ സ്ഥാപിക്കണമെന്നും  ഉത്തരവിൽ വ്യക്തമാക്കുന്നു. സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി യോഗത്തിലാണ് തീരുമാനം. ഫെബ്രുവരി 1 മുതൽ ഈ തീരുമാനം നടപ്പാക്കുമെന്ന് ഗതാഗത കമ്മിഷണർ എച്ച്. നാഗരാജു അറിയിച്ചു. 

കെഎസ്ആർടിസിയുടെയും സ്കൂളുകളുടെയും ബസുകളിലും സ്വകാര്യ ബസുകളിലും മൂന്ന് ക്യാമറകൾ വീതമാണ് ഘടിപ്പിക്കേണ്ടത്. ബസിൻ്റെ മുൻവശവും പിൻവശവും കാണാവുന്ന രണ്ട് ക്യാമറകളും അകം ഭാഗം കാണാവുന്ന ക്യാമറയും ഘടിപ്പിക്കണം. ഡ്രൈവർ ഉറങ്ങി പോകുന്നത് പരിശോധിക്കാനുള്ള അലാം ക്യാമറയും ഘടിപ്പിക്കണം. മീറ്റര്‍ ഇടാതെയാണ് ഓടുന്നതെങ്കില്‍ യാത്രയ്ക്ക് പണം നല്‍കേണ്ടെന്ന് കാണിക്കുന്ന സ്റ്റിക്കര്‍ ഓട്ടോറിക്ഷകളില്‍ പതിപ്പിക്കണമെന്നും നിർദ്ദേശമുണ്ട്. മാർച്ച് 31 വരെയാണ് ഇതിന് സമയം നൽകിയിരിക്കുന്നത്.

ബസ് ഡ്രൈവർമാർ, വാഹനമോടിക്കുന്നതിനിടെ ഉറങ്ങുന്നുണ്ടോ എന്നു പരിശോധിച്ച് മുന്നറിയിപ്പ് അലാം നൽകുന്ന ഉപകരണം സ്ഥാപിക്കണമെന്ന നിർദേശവും യോഗം ശുപാർശ ചെയ്തു. ഡ്രൈവറുടെ കണ്ണുകൾ അടഞ്ഞുപോകുന്നുവെങ്കിൽ കണ്ടെത്തി മുന്നറിയിപ്പു നൽകുന്ന ക്യാമറകൾ ഘടിപ്പിച്ച ഉപകരണമാണിത്. ഡാഷ് ബോർഡിൽ ക്യാമറകൾ സ്ഥാപിക്കും. ഡ്രൈവറുടെ സീറ്റിന്റെ പിന്നിൽ കർട്ടൻ നിർബന്ധമാക്കും. കണ്ണാടിയിൽ നിന്നുള്ള റിഫ്ലക്‌ഷൻ ഡ്രൈവറുടെ കണ്ണിലേക്കു നേരിട്ട് എത്തുന്നത് ഒഴിവാക്കാനാണിത്.

മീറ്റർ ഇടാതെ ഓട്ടോ ഡ്രൈവർമാർ വണ്ടിയോടിക്കുന്നുവെന്ന് വ്യാപകമായി പരാതി ഉയർന്ന സാഹചര്യത്തിലാണ് ഗതാഗത വകുപ്പിൻറ പുതിയ തീരുമാനം. മീറ്റർ ഇടാതെ ഓട്ടോഓടിക്കുന്നവർ ഇരട്ടിപണം ഈടാക്കുന്നുവെന്ന് പരാതിയും വ്യാപകമാണ്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനമെന്നാണ് വിവരം.

ഒരുബസിൽ മൂന്ന് ക്യാമറകൾ

ഒരു ബസിൽ പരമാവധി മൂന്ന് ക്യാമറകൾ വരെ കാണണമെന്നാണ് നിർദേശം. ബസിന്റെ മുൻവശം, പിൻവശം, അകംഭാഗം കാണുന്ന രീതിയിൽ മൂന്ന് കാമറകളാണ് സ്ഥാപിക്കേണ്ടത്.മാർച്ച് 31ന് മുൻപ് ക്യാമറകൾ സ്ഥാപിക്കണമെന്നാണ് നിർദേശം. 

ബസിനുള്ളിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ബസിനുള്ളിൽ ക്യാമറകൾ സ്ഥാപിക്കണമെന്ന് നിർദേശം ശക്തമാക്കിയത്. ഇതിനുപുറമേ രാത്രികാലങ്ങളിൽ മദ്യപിച്ച് ബസിനുള്ളിൽ കയറി പ്രശ്‌നങ്ങൾ സ്രഷ്ടിക്കുന്നതുമായി ബന്ധപ്പെട്ടും വ്യാപകമായി പരാതികൾ ഉയർന്നിരുന്നു.

ഡ്രൈവർമാരുടെ അമിതവേഗത സംബന്ധിച്ചും പരാതികളുണ്ടായിരുന്നു. ക്യാമറ സ്ഥാപിക്കുന്നതിലൂടെ പ്രശ്‌നങ്ങൾക്ക് ഒരുപരിധി വരെ പരിഹാരം കാണാനാകുമെന്നാണ് ഗതാഗത വകുപ്പ് പ്രതീക്ഷിക്കുന്നത്. 

ഡ്രൈവർമാർ ഉറങ്ങിയാൽ പിടിവീഴും

ബസ് ഡ്രൈവർമാർ, വാഹനമോടിക്കുന്നതിനിടെ ഉറങ്ങുന്നുണ്ടോ എന്ന് പരിശോധിച്ച് മുന്നറിയിപ്പ് അലാം നൽകുന്ന ഉപകരണം സ്ഥാപിക്കണമെന്ന നിർദേശവും സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി യോഗം ശുപാർശ ചെയ്തു.ഡ്രൈവറുടെ കണ്ണുകൾ അടഞ്ഞു പോകുന്നുവെങ്കിൽ കണ്ടെത്തി മുന്നറിയിപ്പ് നൽകുന്ന കാമറകൾ ഘടിപ്പിക്കുന്ന ഉപകരണമാണിത്. ഡാഷ് ബോർഡിൽ കാമറകൾ സ്ഥാപിക്കും. ഡ്രൈവറുടെ സീറ്റിന്റെ പിന്നിൽ കർട്ടൻ നിർബന്ധമാക്കും.

Post a Comment

Previous Post Next Post