ചര്‍ച്ച പരാജയം; തിങ്കളാഴ്ച മുതല്‍ റേഷന്‍ വ്യാപാരികളുടെ അനിശ്ചിതകാല സമരം

(www.kl14onlinenews.com)
(24-jan-2025)

ചര്‍ച്ച പരാജയം; തിങ്കളാഴ്ച മുതല്‍ റേഷന്‍ വ്യാപാരികളുടെ അനിശ്ചിതകാല സമരം

തിരുവനന്തപുരം:സർക്കാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെ തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്ത്  അനിശ്ചിതകാല സമരവുമായി മുന്നോട്ടുപോകുമെന്ന് റേഷന്‍ വ്യാപാരികള്‍ വ്യക്തമാക്കി . വേതന പാക്കേജ് പരിഷ്‌കരിക്കുക, ക്ഷേമനിധിയുമായി ബന്ധപ്പെട്ട പ്രശനങ്ങള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് സമരം പ്രഖ്യാപിച്ചിട്ടുള്ളത്

ധനമന്ത്രി കെ എന്‍ ബാലഗോപാല്‍, ഭക്ഷമന്ത്രി ജി ആര്‍ അനില്‍ എന്നിവരാണ് വ്യാപാരികളുമായി ചര്‍ച്ച നടത്തിയത്. വേതന പാക്കേജ് ഇപ്പോള്‍ ചര്‍ച്ചക്കെടുക്കാനാകില്ലെന്ന് ധനമന്ത്രി വ്യക്തമാക്കി. ഇതോടെയാണ് സമരവുമായി മുന്നോട്ടുപോകാൻ നിർബന്ധിതരായതെന്ന് റേഷൻ വ്യാപാരികൾ വ്യക്തമാക്കി.

അതേസമയം, സമരത്തില്‍ നിന്ന് പിന്മാറണമെന്ന് മന്ത്രിമാര്‍ ചർച്ചയിൽ ആവശ്യപ്പെട്ടു. എന്നാൽ ആവശ്യങ്ങൾ  അംഗീകരിച്ചില്ലെങ്കില്‍ ജനുവരി 27 മുതല്‍ സമരവുമായി മുന്നോട്ടുപോകുമെന്ന് വ്യാപാരികള്‍ വ്യക്തമാക്കി. ധനകാര്യ മന്ത്രി അഞ്ച് മിനിറ്റ് പോലും ചര്‍ച്ചയില്‍ പങ്കെടുത്തില്ലെന്നും വ്യാപാരികള്‍ കുറ്റപ്പെടുത്തി.

Post a Comment

Previous Post Next Post