(www.kl14onlinenews.com)
(23-jan-2025)
കാസർകോട്: എരിയാലിലെ ബാസിത് എന്ന യുവാവിനെ ആക്രമിച്ച സംഭവത്തിൽ പോലീസ് കർശന നടപടി സ്വീകരിക്കണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് മധൂർ പഞ്ചായത്ത് കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു.
മീപുഗിരി പാറക്കട്ട റോഡിൽ വെച്ച് നടന്ന ആക്രമണത്തിൽ ബാസിത് സാരമായി പരിക്കേറ്റ് മംഗലാപുരം ആശുപത്രിയിൽ ചികിത്സയിലാണ്. പുതിയ കട തുടങ്ങാനുള്ള ഒരുക്കത്തിനിടെയായിരുന്നു ആക്രമണം. ആക്രമിച്ചവർ കട തുടങ്ങാൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയതായി പരാതിയുണ്ട്.
ഈ സംഭവം പ്രദേശത്ത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. കാസർകോട് ഈ അടുത്തായി ഇടയ്ക്കിടെ ഉണ്ടാകുന്ന ചില സംഭവങ്ങൾ നാടിന്റെ സമാധാനാന്തരീക്ഷം തകർക്കാനുള്ള ശ്രമമാണോ എന്ന സംശയം ഉയർന്നിട്ടുണ്ട്. ഇത്തരം ആക്രമണങ്ങൾ അംഗീകരിക്കാനാവില്ലെന്നും പോലീസ് കർശന നടപടി സ്വീകരിക്കണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്നും യൂത്ത് ലീഗ് ഭാരവാഹികൾ അറിയിച്ചു.
Post a Comment