കണ്ണൂരിൽ മരിച്ചെന്ന് കരുതി മോർച്ചറിയിലേക്ക് മാറ്റിയ വയോധികനിൽ ജീവൻ്റെ തുടിപ്പ്

(www.kl14onlinenews.com)
(14-jan-2025)

കണ്ണൂരിൽ മരിച്ചെന്ന് കരുതി മോർച്ചറിയിലേക്ക് മാറ്റിയ വയോധികനിൽ ജീവൻ്റെ തുടിപ്പ്

കണ്ണൂരിൽ മരിച്ചെന്ന് കരുതി മോർച്ചറിയിലേക്ക് മാറ്റിയ വയോധികനിൽ ജീവൻ്റെ തുടിപ്പ്. കണ്ണൂർ എകെജി സഹകരണ ആശുപത്രിയിലാണ് സംഭവം.

കൂത്തുപറമ്പ് പാച്ചപൊയ്ക വനിതാ ബാങ്കിനു സമീപം പുഷ്പാലയം വീട്ടിൽ വെള്ളുവകണ്ടി പവിത്രൻ ആണ് അന്തരിച്ചെന്ന് കരുതിയത്.

ഇദ്ദേഹം ഇപ്പോൾ ഐസിയുവിൽ ചികിത്സയിൽ തുടരുകയാണ്. 

മരിച്ചെന്ന് കരുതി മോർച്ചറിയിലേക്ക് മാറ്റുന്നതിനിടെ അറ്റൻഡറാണ് ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞത്.

മംഗളൂരു ഹെഗ്ഡെ ആശുപത്രിയിലെ വെൻ്റിലേറ്ററിൽ ഉണ്ടായിരുന്ന രോഗിയെ ഇന്നലെ രാത്രിയാണ് കണ്ണൂരിലേക്ക് കൊണ്ടുവന്നത്.

പ്രാദേശിക ജനപ്രതിനിധികൾ സാക്ഷ്യപ്പെടുത്തിയതിനാലാണ് മോർച്ചറി സൗകര്യം ഒരുക്കി നൽകിയതെന്ന് എകെജി ആശുപത്രി അധികൃതർ അറിയിച്ചു.

പവിത്രൻ മരിച്ചെന്ന് ദിനപത്രങ്ങളിലും വാർത്തയും വന്നിരുന്നു

Post a Comment

Previous Post Next Post