ശബരിമല വിഷയത്തിൽ ലീഗ് വിശ്വാസികൾക്ക് ഒപ്പമായിരുന്നു, കാന്തപുരം മുസ്ലിയാർ പറഞ്ഞത് 'മതപരമായ കാര്യം'; പി കെ ഫിറോസ്

(www.kl14onlinenews.com)
(26-jan-2025)

ശബരിമല വിഷയത്തിൽ ലീഗ് വിശ്വാസികൾക്ക് ഒപ്പമായിരുന്നു, കാന്തപുരം മുസ്ലിയാർ പറഞ്ഞത് 'മതപരമായ കാര്യം'; പി കെ ഫിറോസ്

കോഴിക്കോട് :
കാന്തപുരത്തെ സിപിഐഎം സംസ്ഥാന സെക്രട്ടറി അവഹേളിച്ചു. അതിനെ വിമർശിക്കേണ്ട കാര്യമില്ല. സ്ത്രീകൾക്കും പുരുഷന്മാർക്കും മതപരമായ ചില ചട്ടക്കൂടുകൾ ഉണ്ട്. ശബരി മല വിഷയത്തിൽ വിശ്വാസികൾക്ക് ഒപ്പമായിരുന്നു ലീഗ്. സാമുദായിക വിഷയങ്ങളിൽ യൂത്ത് ലീഗ് വിശ്വാസികൾക്ക് ഒപ്പം നിൽക്കുമെന്നും ഫിറോസ് പറഞ്ഞു.

മെക് സെവൻ വ്യായാമത്തിന് എതിരെയാണ് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ രംഗത്തെത്തിയത്. സ്ത്രീകളും പുരുഷന്മാരും ഇടകലർന്നുകൊണ്ട് വ്യായാമത്തിൽ ഏർപ്പെടുന്നു.വ്യായാമത്തിലൂടെ സ്ത്രീകൾ ശരീരം തുറന്നു കാണിക്കുന്നു.സ്ത്രീ പുരുഷനെ കാണുന്നതും നോക്കുന്നതും ഹറാമാണെന്ന മതനിയമം തെറ്റിക്കുന്ന പ്രവണത കണ്ടുവരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മതവിരുദ്ധമായ കാര്യങ്ങൾ ചെയ്യാനുള്ള സാഹചര്യമൊരുക്കി കൊടുക്കുന്നു.മതവിധി പറയുന്നവരെ വിമർശിക്കുന്നവർ സത്യമെന്തെന്ന് അന്വേഷിക്കാറില്ല. പുരുഷന്മാരെ കാണുന്നതിനും ഇടപഴുകുന്നതിനും സ്ത്രീകൾക്ക് ഇസ്ലാമിൽ നിബന്ധനകൾ ഉണ്ട്. പണ്ടുകാലത്ത് അത് സ്ത്രീകൾ കൃത്യമായി പാലിച്ചിരുന്നു. എന്നാൽ ഈ വ്യായാമമുറ അത്തരത്തിലുള്ള മറ എടുത്ത് കളഞ്ഞുവെന്നും അദ്ദേഹം വിമർശിച്ചു.

Post a Comment

Previous Post Next Post