(www.kl14onlinenews.com)
(27-jan-2025)
പാലക്കാട്: നെന്മാറ പോത്തുണ്ടിയിൽ ജാമ്യത്തിലിറങ്ങിയ കൊലക്കേസ് പ്രതി അയൽവാസികളായ അമ്മയെയും മകനെയും വെട്ടിക്കൊലപ്പെടുത്തി.പോത്തുണ്ടി സ്വദേശി സുധാകരനെയും അമ്മ മീനാക്ഷിയെയുമാണ് അയൽവാസിയായ ചെന്താമര കൊലപ്പെടുത്തിയത്. ആറ് വർഷം മുമ്പ് സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസിൽ ജയിൽ കഴിയവെയാണ് ചെന്താമര ജാമ്യത്തിലിറങ്ങിയത്.
ഇന്ന് രാവിലെ 10 മണിയ്ക്കാണ് സംഭവം. ജാമ്യത്തിലിറങ്ങിയ ചെന്താമര ഇന്ന് രാവിലെ വീട്ടിലെത്തി രണ്ട് പേരെയും കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന.
2019-ലാണ് സുധാകരന്റെ ഭാര്യ സജിതയെ ചെന്താമര വെട്ടി കൊലപ്പെടുത്തിയത്. ഈ കേസിന്റെ അടുത്ത മാസം വിചാരണ തുടങ്ങാനിരിക്കെയാണ് അയൽവാസികളായ സുധാകരനെയും അമ്മയെയും പ്രതി വെട്ടികൊലപ്പെടുത്തിയത്.
Post a Comment