കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കരുത് വർഗീയ ധ്രുവീകരണ രാഷ്ട്രീയത്തിനെതിരെ ഐ.എൻ.എൽ ക ാമ്പയിൻ നാളെ കാസർകോട്

(www.kl14onlinenews.com)
(30-jan-2025)

കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കരുത് വർഗീയ ധ്രുവീകരണ രാഷ്ട്രീയത്തിനെതിരെ ഐ.എൻ.എൽ കാമ്പയിൻ നാളെ കാസർകോട് 

കാസർകോട് :-
റിപ്പബ്ലിക്കിന്റെ കരുത്തിൽ മഹാത്മജിയുടെ രക്തസാക്ഷ്യതത്തിന്റെ ഓർമയിൽ
കേരളത്തെ വീണ്ടുംഭ്രാന്താലയമാക്കരുത് വർഗീയ ധ്രുവീകരണ രാഷ്ട്രീയത്തിനെതിരെ ഐ.എൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാമ്പയിൻ
ജനുവരി 31 വെള്ളിയാഴ്ച നാളെവൈകുന്നേരം 4 മണിക്ക് കാസർകോട് ബ്ലോക് പഞ്ചായത്ത് ഓഫീസിന് മുന്നിലുള്ള വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ നടക്കുകയാണ് , സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തി ത്തിൽ പതിനാല് ജില്ലാ കേന്ദ്രങ്ങളിൽ നടത്തുന്ന കാമ്പയിന്റെ ഭാഗമായാണ് കാസർകോട്ടും കാമ്പയിൻ സംഘടിപ്പിക്കുന്നത്. കാമ്പയിൻപ്രമുഖ എൽ ഡി എഫ് നേതാവ് സി എച്ച് കുഞ്ഞമ്പു എം എൽ എ ഉദ്ഘാടനം ചെയ്യും ഐ എൻ എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ മുഖ്യ പ്രാഭാഷണം നടത്തും കാമ്പയിൻ വിജയിപ്പിക്കണമെന്ന് ജില്ലാ പ്രസിഡണ്ട് എം.ഹമീദ് ഹാജിയും ജനറൽ സെകട്ടറി അസീസ് കടപ്പുറവും അറിയിച്ചു

Post a Comment

Previous Post Next Post