എസിസി ആലൂർ പ്രീമിയർ ലീഗ് ജേഴ്സി പ്രകാശനം ചെയ്തു

(www.kl14onlinenews.com)
(25-jan-2025)

എസിസി ആലൂർ പ്രീമിയർ ലീഗ് ജേഴ്സി പ്രകാശനം ചെയ്തു 

ആലൂർ : എസിസി ആലൂർ ആതിഥ്യം അരുളുന്ന ക്രിക്കറ്റ് പ്രീമിയർ ലീഗ് സീസൺ എട്ട് 2025 ഫെബ്രുവരി 1,2 തിയ്യതികളിൽ ആയി ആലൂർ കുഞ്ഞടുക്കം എസിസി ഗ്രൗണ്ടിൽ വെച്ച് നടക്കും. ആറ് ടീമുകൾ മത്സരിക്കുന്ന പ്രീമിയർ ലീഗിൽ  ടീം മലബാർ സ്ട്രൈക്കേഴ്സിൻ്റെ ജേഴ്സി പ്രമുഖ കരാറുകാരനും മുസ്ലിം ലീഗ് മുളിയാർ പഞ്ചായത്ത് ട്രഷറർ കൂടിയായ മാർക് മുഹമ്മദ് അല്ലാമനഗർ പ്രകാശനം ചെയ്തു പ്രീമിയർ ലീഗ് ചെയർമാൻ ശിഹാബ് ആലൂർ,കൺവീനർ ഇർഷാദ് ആലൂർ, ഖാദർ ആലൂർ,ഷഫീഖ് മൈക്കുഴി തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post