(www.kl14onlinenews.com)
(29-jan-2025)
ദുബായ് : യൂഎഇ ചൗക്കി നൂറുൽഹുദാ ജമാഹത് വെൽഫെയർ അസോസിയേഷൻ കമ്മിറ്റിയുടെ മുന്നാം മഹൽ സംഗമം 26 ജനുവരി 2025 ന് ഞായറാഴ്ച ദുബായ് സബീൽ പാർക്കിൽ പ്രൗഡ ഗംഭീരമായി നടന്നു.
യുഎയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി പേരാണ്
സംഗമത്തിൽ പങ്കെടുത്തത്.
വിത്യസ്ത രീതിയിലുള്ള നിരവധി കായിക
മത്സര ഇനങ്ങളായ ബലൂൺ പൊട്ടിക്കൽ, ചാക്കിട്ട് തുള്ളൽ, ലെമൺ സ്പൂൺ,ബോൾ പാസിംഗ്, കുളം കര , നമ്പർ ഗെയിംസ് ,ഗ്രൂപ്പ് മത്സരങ്ങളായ കമ്പ വലി,
,ക്വിസ് പോലുള്ള
ഏവരിലും ആവേശം ഉണർത്തി.
അതോടപ്പം വിവിധ കായിക മത്സരങ്ങളിൽ വിജയിച്ചവർക്ക് സമ്മാനം നൽകി. ഖലീൽ മദ്രസ വളപ്പ് ടീം ഓവറോൾ ഗ്രൂപ്പ് ചാമ്പ്യന്മാരായി.
ഗ്രൂപ്പ് ചാമ്പ്യന്മാരായ ടീമിനും ,റണ്ണേഴ്‌സ് അപ്പ് ടീമിനും ട്രോഫിയും സമ്മാനിച്ചു.
കൂടെ നിരവധി സമ്മാനങ്ങളും കൈമാറി,
ബംബർ സമ്മാനമായ ഗോൾഡ് കോയിൻ നറുക്കെടുപ്പിൽ സുഹ്‌റ ഭാഗ്യ വിജയിയായി.
നറുകെടുപ്പിൽ രണ്ടാം സമ്മാനമായ ഫർദാ ഗിഫ്റ്റ് ഫാറൂഖ് വിജയിയായി.
ഗെയിം ഇനങ്ങൾക്കുള്ള സമ്മാനം കരീം മല്ലം,
മെഗാ സമ്മാനമായ ഗോൾഡ് കോയിൻ സമദ് കേരള സ്റ്റോർ,
ഉച്ച ഭക്ഷണം കാസറോട് റെസ്റ്ററന്റ് അഷ്‌റഫ് കല്ലങ്കയ്,
ചായ നാല് മണി പലഹാരം ഗ്രീൻ ഹൗസ് എന്നിവർ സ്പോൺസർ ചെയ്‌തു .
പ്രസിഡന്റ് തോട്ടിൽ അബ്ദുൽ റഹ്‌മാന്റെ അധ്യക്ഷതയിൽ ജനറൽ സെക്രട്ടറി മുഹമ്മദ് കുഞ്ഞി മദ്രസ വളപ്പിൽ സ്വാഗതവും, ഉൽഘാടനം സിദീഖ് ചൗക്കി, സകീർ ഹുസ്സൈൻ , ശാഹുൽ ഹമീദ്, NA അബ്ദുൽ ഖാദർ,
ഹസ്സൻ ഹനീഫ് ഖിറാഹത്തു നടത്തി.
തുടർന്ന് സബീർ KK പുറം, ജംഷീദ് മൂപ്പ ,തഹ്സി മൂപ്പ, സാബിത് , ആഷി കുന്നിൽ മത്സരങ്ങൾ നിയന്ത്രിച്ചു. നസീർ ഐവ , റഹ്‌മാൻ മേത്ത ജാസിർ ഭക്ഷണം മറ്റു സജ്ജീകരണങ്ങൾ ഒരുക്കി
ട്രഷറർ ഗഫൂർ എം എ നന്ദി പറഞ്ഞു.
സംഗമത്തിന് മുന്നോടിയായി ഗ്രൂപ്പിൽ 93 പേര് രെജിസ്റ്റർ ചെയ്‌തു, ഉച്ച ഭക്ഷണവും, ചായയും, നാലുമണി പലഹാരവും
ഏറെ രുചികരമായി മാറി.
ഉച്ചക്ക്12 മണി മുതൽ രാത്രി 9 മണി വരെ നടന്ന
സംഗമത്തിൽ നിരവധി പേര് കുടുംബ സമേതം പങ്കെടുത്തു ഏവരുടെയും പ്രവർത്തനവും സഹകരണവും ഏറെ പ്രശംസനീയമായിരുന്നു.
മഹാ സംഗമം മഹാ വിജയമാക്കി തീർത്ത ഏവർക്കും കമ്മിറ്റി നന്ദി പ്രകാശിപ്പിച്ചു.
ഇനി അടുത്ത വർഷം സംഗമത്തിൽ കാണാമെന്നു പറഞ്ഞു കൊണ്ട് പരസ്പരം ഹസ്തദാനം നടത്തി പിരിഞ്ഞു.
Post a Comment