(www.kl14onlinenews.com)
(25-jan-2025)
ദുബായ് : യുഎഇ ചൗക്കി നൂറുൽ ഹുദാ ജമാഹത് വെൽഫെയർ അസോസിയേഷൻ കമ്മിറ്റിയുടെ മൂന്നാമത് മഹൽ കുട്ടായ്മ
26 ജനുവരി 2025 ന് ഞായർ ദിവസം ദുബായിലെ സബീൽ പാർക്കിൽ വിപുലമായ രീതിയിൽ നടത്തുവാൻ വേണ്ടി യോഗം തീരുമാനിച്ചു
പ്രസിഡന്റ് അബ്ദുൽ റഹ്‌മാൻ തോട്ടിലിന്റെ ആദ്യക്ഷതയിൽ മുഹമ്മദ് കുഞ്ഞി മദ്രസ വളപ്പിൽ സ്വാഗതവും, കുഞ്ഞാമു കിഴൂർ, ജംഷീദ് മൂപ്പ, സാബിത് ചൗക്കി, ശുക്കൂർ ഉമ്മർ, അബുബക്കർ മുക്രി,തഹ്സി മൂപ്പ , റൗഫ് അർജാൽ, എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
ട്രഷറർ ഗഫൂർ എം എ നന്ദിയും പറഞ്ഞു.
ഗ്രൂപ്പിൽ മീറ്റിന് മുന്നോടിയായി തന്നെ
പരിപാടിയിൽ പങ്കെടുക്കുന്നവരുടെ റെജിസ്ട്രെഷൻ ആരംഭിച്ചിരിക്കുന്നു .
മീറ്റ് ദിവസം രാവിലെ 12 മണി തൊട്ട് രാത്രി 9 മണി വരെ ദുബായ് സബീൽ പാർക്കിൽ നിരവധി കലാകായിക പരിപാടികളും,
മത്സരത്തിൽ വിജയികൾക്കുള്ള സമ്മാനങ്ങളും.
നറുക്കെടുപ്പിൽ മെഗാ സമ്മാനം ഗോൾഡ് കോയിൻ ഉണ്ടായിരിക്കുന്നതാണ്.
രുചികരമായ ഉച്ച ഭക്ഷണവും
ചായ, ജ്യൂസ്, നാടൻ പലഹാരങ്ങൾ മീറ്റിനോട് അനുബന്ധിച്ചുണ്ട്
കമ്മിറ്റിയും മഹല്ല് അംഗങ്ങളും ചേർന്ന്
മീറ്റിന് മുന്നോടിയായി തന്നെ
ചൗക്കി മഹൽ കൂട്ടായ്മ വൻ വിജയമാക്കാനുള്ള പ്രവർത്തനത്തിലാണ്.
യുഎഇ യിലുള്ള ചൗക്കി മഹല്ല് നിവാസികൾ, കുടുംബാംഗങ്ങൾ എല്ലാ ഒഴിവുകൾ മാറ്റിവെച്ചു കൊണ്ട് നിർബന്ധമായി പങ്കെടുക്കണമെന്ന് കമ്മിറ്റി അഭ്യർത്ഥിച്ചിരിക്കുന്നു.
Post a Comment