(www.kl14onlinenews.com)
(26-jan-2025)
ഗാസ വെടിനിർത്തൽ കരാർ പ്രകാരം 200 ഫലസ്ഥീൻ തടവുകാരെ ഇസ്രയേൽ മോചിപ്പിച്ചു. ഗാസ മുനമ്പിലെ റഫ അതിർത്തി കടന്നുപോകുന്ന ഈജിപ്ഷ്യൻ ഭാഗത്താണ് തടവുകാർ എത്തിയിരിക്കുന്നത്. നാല് വനിതാ ഇസ്രയേൽ സൈനികരെ ഹമാസ് മോചിപ്പിച്ചതിന് പിന്നാലെയാണ് 200 പേരെ വിട്ടയയ്ക്കുന്നത്. ഇസ്രയേൽ വിട്ടയയ്‌ക്കേണ്ടിയിരുന്ന 200 പലസ്തീൻ തടവുകാരിൽ പെട്ടവരാണ് ഇവർ. ഇസ്രയേൽ തടങ്കലിൽ ഏറ്റവും കൂടുതൽ കാലം ചെലവഴിച്ച പലസ്തീൻ തടവുകാരൻ മുഹമ്മദ് അൽ-ടൂസിനെയും ഇസ്രയേൽ മോചിപ്പിച്ചതായി ഈജിപ്തിലെ സർക്കാരിന്റെ ഔദ്യോഗിക ചാനലായ ഖഹേറ ടിവി റിപ്പോർട്ട് ചെയ്തു.
നേരത്തെ 477 ദിവസത്തോളം തടവിലായിരുന്ന നാല് വനിതാ ഇസ്രയേൽ സൈനികരെ ഇന്റർനാഷണൽ റെഡ് ക്രോസിന് കൈമാറിയിരുന്നു. 2023 ഒക്ടോബർ 7 ന് ഇസ്രയേലിനെതിരായ ആക്രമണത്തിനിടെ ഗാസയ്ക്ക് സമീപമുള്ള ഒരു നിരീക്ഷണ പോസ്റ്റിൽ നിന്നാണ് വിനത സൈനികരെ ഹമാസ് പിടികൂടിയത്. ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ കരാറിന് കീഴിലുള്ള രണ്ടാമത്തെ കൈമാറ്റമായിരുന്നു ഇത്. കൈമാറ്റത്തിന് മുമ്പ് ഗാസ സിറ്റിയിലെ സ്‌ക്വയറിൽ ഹമാസ് ഒരുക്കിയ വേദിയിലാണ് വനിത സൈനികർ പ്രത്യക്ഷപ്പെട്ടത്. സൈനിക യൂണിഫോമിലായിരുന്നു നാലുപേരും.
നാല് ഇസ്രയേലി വനിത സൈനികരെ മോചിപ്പിച്ച് ഹമാസ്; കൂടുതൽ തടവുകാരെ വിട്ടയയ്ക്കാൻ ഒരുങ്ങി ഇസ്രയേൽ ഗാസ മുനമ്പിൽ വെടിനിർത്തൽ ആരംഭിച്ചതിനുശേഷം ഇസ്രയേലും ഹമാസും തമ്മിലുള്ള രണ്ടാമത്തെ കൈമാറ്റം പ്രതീക്ഷിച്ച് ടെൽ അവീവിലും ഗാസ സിറ്റിയിലും ജനക്കൂട്ടം നേരത്തെതന്നെ ഒത്തുകൂടാൻ തുടങ്ങിയിരുന്നു. ഞായറാഴ്ച വെടിനിർത്തൽ ആരംഭിച്ചപ്പോൾ, 90 പലസ്തീൻ തടവുകാർക്ക് പകരമായി ഹമാസ് ബന്ദികളാക്കിയ മൂന്ന് പേരെ വിട്ടയച്ചിരുന്നു. മാസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ ഖത്തർ, ഈജിപ്ത്, അമേരിക്ക എന്നീ മൂന്ന് രാജ്യങ്ങളുടെ ശ്രമഫലമായാണ് വെടിനിർത്തൽ പ്രഖ്യാപനം യാഥാർഥ്യമായത്.
ഗസ്സ:
477 ദിവസങ്ങളായി ബന്ദികളാക്കിയ നാല് ഇസ്രായേല്‍ വനിതാ സൈനികരെ മോചിപ്പിച്ച് ഹമാസ്. സൈനികരെ റെഡ് ക്രോസ് പ്രവര്‍ത്തകര്‍ക്ക് കൈമാറി.
വെടിനിർത്തൽ കരാറിന്റെ ഭാഗമായി ബന്ദികളാക്കിയ നാല് വനിതാ സൈനികരെ കൂടി ഹമാസ് മോചിപ്പിച്ചു. . ഇതിന് പകരമായി ഇസ്രായേൽ ജയിലുകളിൽ കഴിയുന്ന 200 ഫലസ്തീൻ തടവുകാരെ മോചിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ബന്ദികളെ കൈമാറുമ്പോൾ ഹമാസിന്റെയും ഇസ്‌ലാമിക് ജിഹാദിന്റെയും നൂറുകണക്കിന് പോരാളികളും പൊതുജനങ്ങളും ഫലസ്തീൻ സ്‌ക്വയറിൽ എത്തിയിരുന്നു. ബന്ദികളെ കൈമാറുന്നതിന് മുമ്പ് ഹമാസ് പോരാളികളും റെഡ് ക്രോസ് പ്രതിനിധികളും കരാറിൽ ഒപ്പുവെച്ചു.
കരീന റീവ്, ഡാനിയെല്ല ഗിൽബോവ, നാമ ലെവി, ലിരി അൽബാഗ് എന്നീ സൈനികരെയാണ് ഹമാസ് മോചിപ്പിച്ചത്. ഇസ്രായേലി സൈനിക യൂണിഫോം ധരിച്ചെത്തിയ ഇവർ ആൾക്കൂട്ടത്തെ കൈവീശി അഭിവാദ്യം ചെയ്തു. ബന്ദികളെ മോചിപ്പിക്കുന്നത് തെൽ അവീവിൽ ബിഗ് സ്‌ക്രീനിൽ തത്സമയം പ്രദർശിപ്പിച്ചിരുന്നു.
വെടിനിർത്തൽ കരാറിന്റെ ഭാഗമായി ഇസ്രായേൽ സൈന്യം നെറ്റ്സാരിം ഇടനാഴിയിൽനിന്ന് പിന്മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലക്ഷക്കണക്കിന് ഫലസ്തീനികൾക്ക് വടക്കൻ ഗസ്സയിലെ വീടുകളിലേക്ക് മടങ്ങാൻ ഇത് സഹായകരമാകും. കൂടുതൽ ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഗസ്സയിലേക്ക് എത്തിക്കുന്നതിനായി റഫ അതിർത്തി തുറക്കാനും ഇസ്രായേൽ അനുവദിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ധാരണ പ്രകാരം നാല് സൈനികരെ ഹമാസ് വിട്ടയക്കുമ്പോള്‍ ഇസ്രായേല്‍ തടവിലുള്ള ഒരു സംഘം പാലസ്തീനികളേയും വിട്ടയക്കേണ്ടതുണ്ട്. എന്നാല്‍ എത്ര പേരാണ് തടവില്‍ നിന്ന് മോചിതരാവുകയെന്നത് സംബന്ധിച്ച വിവരം ഹമാസോ ഇസ്രായേലോ പുറത്തുവിട്ടിട്ടില്ല. എങ്കിലും ഈ കരാര്‍ ഗാസ യുദ്ധത്തിന്റെ അന്ത്യത്തിന് അടിത്തറ പാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപനത്തിന് പിന്നാലെ ഗാസയില്‍ നിന്ന് രക്ഷപ്പെട്ടുപോയ നിരവധി പേര്‍ ജന്മദേശത്തേക്ക് തിരിച്ചെത്തിത്തുടങ്ങിയിട്ടുണ്ട്. എന്നാല്‍ വീടുകളും കൃഷിസ്ഥലങ്ങളും കെട്ടിടങ്ങളും സ്ഥിതി ചെയ്തിരുന്നിടത്ത് വെറും കല്ലും മണലും നിറഞ്ഞ കൂമ്പാരങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. ഗാസയിലേക്ക് തിരിച്ചെത്തിയ ഞങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞത് ഹൃദയഭേദകമായ കാഴ്ചയായിരുന്നുവെന്നാണ് ഒരു സ്ത്രീ പ്രതികരിച്ചത്.
ഖത്തർ, ഈജിപ്ത്, അമേരിക്ക എന്നിവരുടെ നിരന്തരമായ ഇടപെടലുകള്‍ക്ക് ശേഷമാണ് ഗാസയില്‍ വെടിനിര്‍ത്തല്‍ കരാറിന് വഴിതുറന്നത്.
Post a Comment