യുഎസിൽ യാത്രാ വിമാനം സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചു; മരണസംഖ്യ 19 ആയി

(www.kl14onlinenews.com)
(30-jan-2025)

യുഎസിൽ യാത്രാ വിമാനം സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചു; മരണസംഖ്യ 19 ആയി

ന്യൂയോർക്ക്: അമേരിക്കയിൽ യാത്രാവിമാനം ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ച് അപകടം.
മരണസംഖ്യ 19 ആയി,
വാഷിങ്ടൺ വിമാനത്താവളത്തിലാണ് അപകടം ഉണ്ടായത്. സൈന്യത്തിന്റെ ഹെലികോപ്റ്ററുമായാണ് വിമാനം കൂട്ടിയിടിച്ചത്. കാൻസാസിൽ നിന്ന് വാഷിംങ്ടണിലേക്ക് വന്ന വിമാനമാണ് അപകടത്തൽപ്പെട്ടത്. യുഎസ് സമയം രാത്രി ഒമ്പത് മണിയോടെയാണ് അപകടം ഉണ്ടായത്. 19 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

64 യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ള വിമാനമാണ് അപകടത്തിൽ പെട്ടതെന്ന് ഫെഡറൽ ഏവിയേഷൻ ഏജൻസി പറഞ്ഞു. എന്നാൽ എത്ര യാത്രക്കാർ മരിച്ചു എന്നതിൽ വ്യക്തത ഉണ്ടായിട്ടില്ല. അപകടത്തെ തുടർന്ന് വിമാനം സമീപത്തെ നദിയിൽ വീണു. രക്ഷാപ്രവർത്തനം തുടരുകയാണ്. രക്ഷാപ്രവർത്തനത്തിനായി ബോട്ടുകൾ ഉൾപ്പെടെ സജ്ജമാക്കിയിട്ടുണ്ട്. അപകടത്തെ തുടർന്ന് വാഷിങ്ടൺ വിമാനത്താവളം അടയ്ക്കുകയും വിമാനങ്ങൾ വഴിതിരിച്ച് വിടുകയും ചെയ്തു.

അതേസമയം, ദക്ഷിണ സുഡാനിൽ ചെറുവിമാനം തകർന്ന് 20 പേർ മരിച്ചു. ചൈനീസ് ഓയിൽ കമ്പനിയായ ഗ്രേറ്റർ പയനിയർ ഓപ്പറേറ്റിങ് കമ്പനി ചാർട്ട് ചെയ്ത വിമാനമാണ് അപകടത്തിൽ പെട്ടത്. തലസ്ഥാനമായ ജൂബയിലേക്ക് പോകുകയായിരുന്ന വിമാനത്തിൽ രണ്ട് പൈലറ്റുമാർ ഉൾപ്പെടെ 21 പേർ ഉണ്ടായിരുന്നു.

ആർമി ഹെലികോപ്റ്ററിനെതിരെ ട്രംപ്  

വിമാനം അടുത്തെത്തിയപ്പോൾ ഹെലികോപ്റ്റർ വഴിതിരിച്ചുവിടാത്തത് എന്തുകൊണ്ടാണെന്നും എയർ ട്രാഫിക് കൺട്രോളർ എന്തുകൊണ്ടാണ് ആ നിർദ്ദേശങ്ങൾ നൽകിയതെന്നും യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ചോദിച്ചു. ഈ സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

"വിമാനം വിമാനത്താവളത്തിലേക്കുള്ള പതിവ് രീതിയിലായിരുന്നു. ഹെലികോപ്റ്റർ വളരെ നേരം വിമാനത്തിന് നേരെ പോയിക്കൊണ്ടിരുന്നു. ഇത് വ്യക്തമായ രാത്രിയാണ്, വിമാനത്തിലെ ലൈറ്റുകൾ കത്തുന്നുണ്ടായിരുന്നു, എന്തുകൊണ്ട് അത് ചെയ്തില്ല. ഹെലികോപ്റ്റർ മുകളിലേക്കോ താഴേക്കോ പോകുക, അല്ലെങ്കിൽ അവർ വിമാനം കണ്ടോ എന്ന് ചോദിക്കുന്നതിന് പകരം എന്ത് ചെയ്യണം എന്ന് കൺട്രോൾ ടവർ ഹെലികോപ്റ്ററിനോട് പറയാത്തത്," അദ്ദേഹം സത്യത്തിൽ പോസ്റ്റ് ചെയ്തു. സാമൂഹികം

Post a Comment

Previous Post Next Post