നിറത്തിന്റെ പേരിൽ ഭർത്താവിന്റെ അവഹേളനം; മലപ്പുറത്ത് 19കാരി ജീവനൊടുക്കി

(www.kl14onlinenews.com)
(14-jan-2025)

നിറത്തിന്റെ പേരിൽ ഭർത്താവിന്റെ അവഹേളനം; മലപ്പുറത്ത് 19കാരി ജീവനൊടുക്കി

മലപ്പുറം: മലപ്പുറത്ത് 19കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. കൊണ്ടോട്ടി സ്വദേശിനി ഷഹാന മുംതാസിനെ ആണ് വീടിനുള്ളിൽ തുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിന്റെയും കുടുംബത്തിന്റെയും മാനസിക പീഡനത്തെ തുടർന്നാണ് പെൺകുട്ടി ജീവനൊടുക്കിയതെന്ന കുടുംബത്തിന്റെ പരാതിയിൽ കൊട്ടോണ്ടി പൊലീസ് കേസ് എടുത്തു.

പെൺകുട്ടിയുടെ ഭർത്താവായ മൊറയൂർ സ്വദേശി അബ്‌ദുൽ വാഹിദിനും മാതാപിതാക്കൾക്കും എതിരെയാണ് പരാതി. ഇവർ  നിറത്തിന്റെ പേരില്‍ ഷഹാനയെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നാണ് ആരോപണം. കഴിഞ്ഞ വർഷം മേയിലാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. വിദേശത്തുള്ള ഭർത്താവ് നിറത്തിന്റെ പേരിൽ ഫോണിലൂടെ തുടർച്ചയായി ഷഹാനയെ അവഹേളിച്ചിരുന്നുവെന്നാണ് കുടുംബത്തിന്റെയും ബന്ധുക്കളുടെയും പരാതി.

നിറത്തിന്റെ പേരിൽ വിവാഹ മോചനത്തിനായി ഭർത്താവ് നിർബന്ധിച്ചിരുന്നതായും, ഇതിൽ ഷഹാന കടുത്ത മാനസിക ബുദ്ധിമുട്ട് അനുഭവിച്ചിരുന്നുവെന്നും കുടുംബം ആരോപിച്ചു. ഇംഗ്ലീഷ് അറിയില്ലെന്ന് പറഞ്ഞും കുറ്റപ്പെടുത്തിയുരുന്നുവെന്ന് പരാതിയിൽ ആരോപണമുണ്ട്.

ചൊവ്വാഴ്ച രാവിലെ പത്തു മണിയോടെയാണ് ഷഹായെ മുറിക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മുറി തുറക്കാതിരുന്നതിനെ തുടർന്ന് വീട്ടുകാർ കതക് തകർത്ത് അകത്ത് കടക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായത്തിനായി വിളിക്കൂ: Pratheeksha: 0484 2448830; Roshni: 040 790 4646, Aasra: 022 2754 6669 and Sanjivini: 011-24311918.

Post a Comment

Previous Post Next Post