(www.kl14onlinenews.com)
(21-jan-2025)
കണ്ണൂരിൽ 18 ഏരിയ സെക്രട്ടറിമാരിൽ ഒരു സ്ത്രീ പോലുമില്ല, സ്ത്രീസമത്വത്തിൽഎം.വി. ഗോവിന്ദന് കാന്തപുരത്തിന്‍റെ മറുപടി
ആലപ്പുഴ: സ്ത്രീ സമത്വത്തിൽ സിപിഎമ്മിനെ വെല്ലുവിളിച്ചും പരിഹസിച്ചും കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ. സമസ്തക്കെതിരെ സ്ത്രീ വിരുദ്ധത ആരോപിക്കുന്നവർ സ്വന്തം കാര്യത്തിൽ മൗനം പാലിക്കുന്നുവെന്ന് കാന്തപുരം കുറ്റപ്പെടുത്തി.
കേരള മുസ്‌ലിം ജമാഅത്ത് ലജ്‌നത്ത് ഗ്രാന്‍ഡ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഡോ.എം.എം ഹനീഫ് മൗലവി അനുസ്മരണ സമ്മേളനത്തില്‍ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
'' ഇന്നലെയൊരാളുടെ പ്രസ്താവന കേട്ടു. അയാളുടെ പാർട്ടിയിൽ അയാളുടെ ജില്ലയിൽ തന്നെയുളള ഏരിയ സെക്രട്ടറിമാരെ തെരഞ്ഞെടുത്തത് 18 പേരെയാണ്. ഈ പതിനെട്ടും പുരുഷന്മാരാണ്. ഒരൊറ്റ പെണ്ണിനെയും അവർക്ക് കിട്ടിയിട്ടില്ല. എന്തേ അവിടെ പെണ്ണുങ്ങളെ പരിഗണിക്കാതിരുന്നത്''- കാന്തപുരം ചോദിച്ചു. ഞങ്ങളുടെ മേൽ കുതിരകയറാൻ വരണോ, മതത്തിന്റെ വിധിയാണ് ഞങ്ങൾ പറയുന്നത്, അത് മുസ് ലിംകളോടാണ് പറയുന്നത്- കാന്തപുരം പറഞ്ഞു. കണ്ണൂരിലെ ഏരിയ സെക്രട്ടറിമാരെ തെരഞ്ഞെടുത്തതാണ് കാന്തപുരം ചൂണ്ടിക്കാട്ടിയത്.
'ഇസ്‌ലാമിന്റെ നിയമങ്ങള്‍ പറയാന്‍ പണ്ഡിതന്മാര്‍ക്കാണ് അവകാശം. അത് അവര്‍ക്ക് വിട്ടുകൊടുക്കണം. യാത്രാ വാഹനങ്ങളിലും പൊതുശൗചാലയങ്ങളിലുമെല്ലാം സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യം ഒരുക്കുന്നുണ്ട്. അത് അങ്ങിനെ തന്നെ വേണം. സ്ത്രീകളെ അടിച്ചമര്‍ത്താനോ തരം താഴ്ത്താനോ ഇസ്‌ലാം തയ്യാറല്ല. സ്വത്തവകാശം ഉള്‍പ്പെടെ സ്ത്രീകള്‍ക്ക് നിരവധി അവകാശങ്ങള്‍ ഇസ്‌ലാം നല്‍കുന്നുണ്ടെന്നും കാന്തപുരം ചൂണ്ടിക്കാട്ടി.
നേരത്തെ മെക് സെവന്‍ വ്യായാമക്കൂട്ടായ്മയ്ക്കെതിരേ കാന്തപുരം നടത്തിയ പരാമര്‍ശത്തെ എംവി ഗോവിന്ദന്‍ വിമര്‍ശിച്ചിരുന്നു. പൊതുവിടങ്ങളിലേക്ക് സ്ത്രീകളിറങ്ങരുത് എന്നത് പിന്തിരിപ്പന്‍ നിലപാടാണെന്നായിരുന്നു എം.വി ഗോവിന്ദന്റെ വിമര്‍ശനം. അങ്ങനെ ശാഠ്യമുള്ളവര്‍ക്ക് പിടിച്ചുനില്‍ക്കാനാകില്ലെന്നും പുരോഗമന നിലപാട് സ്വീകരിച്ച് മുന്നോട്ട് പോകേണ്ടി വരുമെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞിരുന്നു. ഇതിനാണ് കാന്തപുരത്തിന്റെ മറുപടി.
അന്യപുരുഷന്മാരുമായി ഇടകലർന്ന് സ്ത്രീകൾ വ്യായാമംചെയ്യരുതെന്ന സമസ്ത കാന്
Post a Comment