വിനോദയാത്രാ സംഘത്തിന്റെ ബസ് പോസ്റ്റിൽ ഇടിച്ച് വിദ്യാർഥിനിക്ക് ദാരുണാന്ത്യം

(www.kl14onlinenews.com)
(30-Dec-2024)

വിനോദയാത്രാ സംഘത്തിന്റെ ബസ് പോസ്റ്റിൽ ഇടിച്ച് വിദ്യാർഥിനിക്ക് ദാരുണാന്ത്യം

മലപ്പുറം വെളിയങ്കോട് വാഹനാപകടത്തിൽ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. ദേശീയപാത 66 വെളിയങ്കോട് മേല്‍പ്പാലത്തിലാണ് ടൂറിസ്റ്റ് ബസ് ഇടിച്ചു അപകടമുണ്ടായത്. മലപ്പുറം മൊറയൂർ അറഫാ നഗർ സ്വദേശി മുജീബ് റഹ്മാൻ ബാഖവിയുടെ മകൾ ഫാത്തിമ ഹിബ(17)യാണ് മരിച്ചത്. മറ്റൊരു കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

തിങ്കളാഴ്ച പുലര്‍ച്ചെ 3.45 -നായിരുന്നു അപകടം. കൊണ്ടോട്ടി പള്ളിമുക്ക് ഹയാത്തുല്‍ ഇസ്ലാം മദ്രസയില്‍നിന്ന് വാഗമണ്ണിലേക്ക് വിനോദയാത്ര പോയി തിരിച്ചു വരികെയാണ് ബസ് അപകടത്തില്‍പ്പെട്ടത്. ബസ് മേല്‍പ്പാലത്തിൻ്റെ കൈവരിയില്‍ ഇടിച്ച് അപകടത്തില്‍പെടുകയായിരുന്നു. കൈവരിയില്‍ സ്ഥാപിച്ച സ്ട്രീറ്റ് ലൈറ്റിന്‍റെ തൂണില്‍ തല ഇടിച്ചാണ് മരണം. രണ്ടു വിദ്യാര്‍ഥികള്‍ക്കും പരിക്കുണ്ട്. ഗുരുതരമായി പരിക്കേറ്റ ഇരുവരും കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചു. ഹിബയുടെ മൃതദേഹം കുറ്റിപ്പുറം താലൂക്ക് ഗവ. ആശുപത്രി മോര്‍ച്ചയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം

Post a Comment

Previous Post Next Post