(www.kl14onlinenews.com)
(24-Dec-2024)
ചെമ്മനാട്: യുണൈറ്റഡ് കൊമ്പനടുക്കം ക്രിക്കറ്റ് പ്രീമിയർ ലീഗ് 2025- സീസൺ 2 ന്റെ ലോഗോ പ്രകാശനം യുണൈറ്റഡ്കൊമ്പനടുക്കം ക്ലബ്ബിൽ നടന്ന ചടങ്ങിൽ റിട്ട:ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി സി എ അബ്ദുൽ റഹീം, ചെമ്മനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റും ക്ലബ് രക്ഷാധി കാരിയുമായ മൻസൂർ കുരിക്കൾ എന്നിവർ ചേർന്ന് നിർവഹിച്ചു. കൊമ്പനടുക്കം അൻസാറുൽ ഇസ്‌ലാം ജുമാ മസ്ജിദ് പ്രസിഡൻ്റ് കെ ടി മുഹമ്മദ് കെ ടി, കൊമ്പനടുക്കം അൻസാറുൽ ഇസ്‌ലാം ജുമാ മസ്ജിദ് ജനറൽ സെക്രട്ടറി അബ്ദുൽ ഖാദർ ബി ച്ച്, ക്ലബ് പ്രസിഡൻ്റ് സലാം എൽ.ടി, സെക്രട്ടറി ഫൈസൽ ആലിച്ചേരി തുടങ്ങിയവർ പങ്കെടുത്തു. അഫ്സൽ കോലാത്തോട്ടി, സലിം ആലിച്ചേരി, ഇർഷാദ് ചിറാക്കൽ, ഹസൈനാർ കൊമ്പനടുക്കം, ശരീഫ് കൊളമ്പ ക്കാൽ,
മുഹമ്മദ് സബാഹ് കോലാത്തോട്ടി എന്നിവർ നേതൃത്വം നൽകി. ഈ ക്രിക്കറ്റ് ലീഗ് ക്രിക്കറ്റ് പ്രേമികളിൽ വലിയ ആവേശം സൃഷ്‌ടിക്കുമെന്നും ലോഗോ പ്രകാശനം മത്സരത്തിന്റെ തുടക്കത്തെ അടയാളപ്പെടുത്തുന്നുവെന്നും സംഘാടകർ അറിയിച്ചു.
Post a Comment