(www.kl14onlinenews.com)
(09-Dec-2024)
കുന്നിൽ ജംഗ്ഷൻ മുതൽ മൈൽപറ മജൽ ഉജിർക്കര റോഡ് മജൽ ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ പ്രദീകാത്മകമായി ഉദ്ഘാടനം ചെയ്തു
ചൗക്കി -കുന്നിൽ ജംഗ്ഷൻ മുതൽ മൈൽപാറ വരെ 350 മീറ്റർ റോഡ്ന് 50 ലക്ഷം രൂപ MLA ഫണ്ട് അനുവദിക്കുകയും ടെൻഡർ നടപടികൾ കഴിഞ്ഞു ഏപ്രിൽ മാസം നടന്ന ലോകസഭ തെരഞ്ഞെടുപ്പ് മുമ്പായി പൂർത്തിയാക്കും എന്ന് ജനങ്ങളെ വിശ്വസിപ്പിക്കുന്നതിനായി ഏപ്രിൽ 18 ന് പൊളിക്കുകയായിരുന്നു. മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്തിന്റെ 4 വാർഡുകൾ അതിർത്തി പങ്കിടുന്നതാണ് റോഡ്. ജനപ്രതിനിധികളും ജനകീയസമര സമിതിയും പഞ്ചായത്ത് മുതൽ ജില്ലാ കളക്ടർ വരെ പരാതി നൽകിയെങ്കിലും യാതൊരു പരിഹാരവും ഉണ്ടായില്ല. എന്നാൽ നവംബർ മാസം 15 തിയതി വരെ യാതൊരു പ്രവർത്തിയും ചെയ്യാതെ ജനങ്ങളെ ബുദ്ധിമുട്ടിലാക്കി. 10 സ്ത്രീകൾ അടക്കം 16 ഓളം ആളുകൾ ഈ റോഡിനു വേണ്ടി ചെയ്ത സമരത്തിൽ അറസ്റ് ആകുകയും, കേസ് നടത്തുകയും ചെയ്തു. അവസാനം റോഡ് പ്രവർത്തി അവസാനിക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കേ സമയം നൽകാതെ MLA യും പഞ്ചായത്ത് പ്രസിഡന്റ് വന്നു ഉത്ഘടനം നടന്നതായി അറിഞ്ഞു. നാട്ടുകൾ റോഡ് പ്രവർത്തി നടക്കുന്ന സ്ഥലത്ത് ഉണ്ടായിട്ടും പണി പൂർത്തിയാവാൻ കാത്തുനിൽക്കാതെ ഉത്ഘാടനം നടത്തുകയായിരുന്നു. ജനകീയ സമരം സമിതിയുടെ കൂടായ തീരുമാനത്തിൽ ജാതി, മത, രാഷ്ട്രിയ, പ്രായ വെത്യാസമെന്നില്ലാതെ അമ്മമാരും, കുട്ടികളും, നാട്ടുകാർ ഒന്നടങ്കം ഉത്സവാ
അന്തരീക്ഷത്തിൽ ഉത്ഘാടനം ചെയ്തു. അംഗപരിമിതരായ ശ്രീ സുധാകരൻ മജൽ , ശ്രീദരൻ നീരിച്ചാൽ, ദാമോദര പണ്ഡിത്ത് ചേർന്ന് നടത്തിയ ഉത്ഘടനപരിപാടി നാടിന് തന്നെ മാതൃകയായി..ചടങ്ങിൽ സമര സമിതി നേതാക്കളായ എം.സലിം സന്ദേശം ചൗക്കി ,റിയാസ് ,മൊഗ്രാൽ പുത്തുർ ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രമീള മജൽ , ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഗിരീഷ് ,ജുബൈരിയ,സുലോചന ,സെമീമ സാദിഖ് , വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ ചന്ദ്രശേഖര ബള്ളൂർ, വിശ്വനാഥൻ നീർച്ചാൽ ,ഐ.എൻ.എൽ.ജില്ലാ സെക്രട്ടറി അസീസ് കടപ്പുറം ,ഹനീഫ് കടപ്പുറം ,സി എം എ ജലീൽ ,അൻവർ കല്ലങ്കായ്, ഷെരീഫ് കല്ലങ്കായ് രാഘവൻ വിജയ്,ഗണേഷ് നായിക് ,ജലീൽ ,ബസ് ഓണർസ്ജില്ലാ ട്രഷറർ .പി എ മുഹമ്മദ് കുഞ്ഞി മാസ്റ്റർ, മുസ്തഫ തോരവളപ്പിൽ.കരിം മയിൽപ്പാറ.എന്നിവർ നേതൃത്വം നൽകി
Post a Comment