(www.kl14onlinenews.com)
(08-October -2024)
തൻവീറുൽ ഇസ്ലാം ദഫ് സംഘം, പാറക്കെട്ടയുടെ 33ാം വാർഷികം
കാസർകോട് :
പാറകെട്ട തൻവീറുൽ ഇസ്ലാം സംഘത്തിന്റെ 33ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഒക്ടോബർ 12ാം തിയ്യതി പാറകെട്ട ബദർ ജുമാ മസ്ജിദ് പരിസരത്ത് പ്രത്യേകം സജ്ജമാക്കിയ വേദിയിൽ വെച്ച്
കേരളത്തിലെയും കർണാടകത്തിലെയും പ്രമുഖ ടീമുകൾ അണിനിരക്കുന്ന ദഫ് മത്സരം നടക്കും.
11ാം തീയതി വെള്ളിയാഴ്ച്ച ജുമാ നിസ്കാരതിന് ശേഷം പതാക ഉയർത്തലോടെ പരിപാടിക്ക് തുടക്കം കുറിക്കും ഒക്ടോബർ 12ാം തീയതി ശനിയാഴ്ച്ച രാത്രി 7 മണിക്ക് കാസർഗോഡ് എം എൽ എ. എൻ എ നെല്ലിക്കുന്ന് ഉത്ഘാടനം നിർവ്വഹിക്കും.
ദഫ് മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാകുന്ന ടീമിന് 10010 ക്യാഷ് അവാർഡും സ്വർണ്ണ മെഡലും ട്രോഫിയം, രണ്ടാം സ്ഥാനം കരസ്ഥമാകുന്ന ടീമിന് 7007 രൂപയും ക്യാഷ് അവാർഡും ട്രോഫി യും, മൂന്നാം സ്ഥാനം കരസ്ഥമാകുന്ന ടീമിന് 3003 രൂപ ക്യാഷ് അവാർഡും ട്രോഫി യും നൽകുന്നു. ടീമുകൾ റെജിസ്റ്റർ ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്ക് ഈ ന൩റിൽ ബന്ധപ്പെടുക. 9207803254,9895171313
Post a Comment