(www.kl14onlinenews.com)
(02-October -2024)
മുംബൈ: പൂനെയിൽ ഹെലികോപ്റ്റർ തകർന്നുവീണ് 3 പേർ മരിച്ചു. പുണെയിലെ ബവ്ധാൻ ബുദ്രുക്ക് പ്രദേശത്ത് ഇന്നു രാവിലെ 7 മണിയോടെയാണ് അപകടം ഉണ്ടായത്. പറന്നുയർന്ന ഉടൻ ഹെലികോപ്റ്റർ തകർന്നു വീഴുകയായിരുന്നു. അപകടത്തിൽ മൂന്നുപേർ മരിച്ചതായി പിംപ്രി ചിഞ്ച്‌വാഡ് പോലീസ് കമ്മീഷണർ വിനോയ്കുമാർ ചൗബെ സ്ഥിരീകരിച്ചു. ഓക്‌സ്‌ഫോർഡ് ഗോൾഫ് കോഴ്‌സ് റിസോർട്ടിൽ നിന്ന് ജുഹുവിലേക്കുള്ള യാത്രയിലായിരുന്നു ഹെലികോപ്റ്ററെന്ന് അദ്ദേഹം പറഞ്ഞു.
ഗിരീഷ് കുമാർ പിള്ള, പ്രീതംചന്ദ് ഭരദ്വാജ്, പരംജീത് എന്നിവരാണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു. ഹെറിറ്റേജ് ഏവിയേഷൻ എന്ന കമ്പനിയുടെ കീഴിലുള്ള ഹെലികോപ്ടർ ആണ് അപകടത്തിൽപ്പെട്ടത്. സംഭവ സമയത്ത് കനത്ത മൂടൽമഞ്ഞ് ഉണ്ടായിരുന്നതായി പ്രദേശവാസികളിൽനിന്നും വിവരം ലഭിച്ചതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു
അപകടത്തെക്കുറിച്ച് ഡിജിസിഎ അന്വേഷണം ആരംഭിക്കുമെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ വിശാൽ ഗെയ്‌ക്‌വാദ് പറഞ്ഞു. ഓഗസ്റ്റ് 24 ന് മുംബൈയിലെ ജുഹുവിൽ നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട സ്വകാര്യ ഹെലികോപ്റ്റർ പോഡിലെ ഒരു ഗ്രാമത്തിന് സമീപം തകർന്നുവീണിരുന്നു. അപകടത്തിൽ പൈലറ്റ് നിസാര പരുക്കുകളോടെ രക്ഷപ്പെട്ടിരുന്നു
Post a Comment