ഡൽഹി സ്ഫോടനം; പിന്നിൽ ഖലിസ്ഥാൻ ഭീകര സംഘടനയോ? എല്ലാ വശങ്ങളും പരിശോധിക്കുന്നുവെന്ന് പൊലീസ്

(www.kl14onlinenews.com)
(21-October -2024)

ഡൽഹി സ്ഫോടനം; പിന്നിൽ ഖലിസ്ഥാൻ ഭീകര സംഘടനയോ? എല്ലാ വശങ്ങളും പരിശോധിക്കുന്നുവെന്ന് പൊലീസ്
ന്യൂഡൽഹി: ഡൽഹി രോഹിണി പ്രശാന്ത് വിഹാറിലെ സിആർപിഎഫ് സ്കൂളിനു സമീപമുണ്ടായ സ്ഫോടനത്തിൽ ഖലിസ്ഥാൻ ഭീകര സംഘടനകളുടെ പങ്ക് അന്വേഷിക്കുന്നുണ്ടെന്ന് ഡൽഹി പോലീസ്. സ്‌ഫോടനത്തിന്റെ ദൃശ്യങ്ങള്‍ ഖലിസ്താന്‍ ഭീകരരുമായി ബന്ധമുള്ള ടെലഗ്രാം ചാനലിൽ പ്രചരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്ഫോടനത്തിൽ ഭീകരസംഘടനയ്ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുന്നത്.

എല്ലാ വശങ്ങളും പരിശോധിക്കുന്നുണ്ട്. ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നൽകുന്ന സന്ദേശത്തോടൊപ്പം ദൃശ്യങ്ങൾ പോസ്റ്റ് ചെയ്ത ഗ്രൂപ്പിനെക്കുറിച്ചുള്ള വിവരങ്ങൾ തേടി പൊലീസ് ടെലിഗ്രാമിന് കത്തെഴുതിയതായി അടുത്ത വൃത്തങ്ങൾ പറഞ്ഞു. ''ഈയൊരു ഘട്ടത്തിൽ ഒന്നും പറയാൻ കഴിയില്ല. അന്വേഷണം നടക്കുകയാണ്,'' രോഹിണിയിലെ ഡിസിപി അമിത് ഗോയൽ പറഞ്ഞു.

ഞായറാഴ്ച രാവിലെയാണ് രോഹിണി പ്രശാന്ത് വിഹാറിലെ സി.ആര്‍.പിഎഫ് സ്‌കൂളിനു സമീപം സ്‌ഫോടനമുണ്ടായത്. ഉടൻ തന്നെ പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. സ്ഫോടനത്തിൽ സിആര്‍പിഎഫ് സ്‌കൂളിന്റെ മതിലിന് കേടുപാടുകള്‍ സംഭവിച്ചിരുന്നു. ആർക്കും പരുക്കേറ്റിട്ടില്ല. രോഹിണി സ്‌ഫോടനക്കേസ് കൂടുതൽ അന്വേഷണത്തിനായി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഡൽഹി പോലീസിൽ നിന്ന് ഏറ്റെടുത്തേക്കും

Post a Comment

Previous Post Next Post