(www.kl14onlinenews.com)
(16-October -2024)
നീലേശ്വരത്ത് മത്സ്യബന്ധന ബോട്ട് മറിഞ്ഞ് ഒരാൾ മരിച്ചു,
കാസർകോട്: നീലേശ്വരത്ത് മത്സ്യബന്ധന ബോട്ട് മറിഞ്ഞ് ഒരാൾ മരിച്ചു. കാണാതായ മറ്റൊരാൾക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ്. അപകടത്തിൽപ്പെട്ട ബോട്ടിൽ 30 മത്സ്യത്തൊഴിലാളികളുണ്ടായിരുന്നു. ബാക്കിയുള്ളവരെ രക്ഷപ്പെടുത്തി. തിരയിൽപ്പെട്ട് മറിഞ്ഞ ബോട്ട് പൂർണമായും കടലിൽ മുങ്ങിപ്പോവുകയായിരുന്നു. കടൽക്ഷോഭം സംബന്ധിച്ച മുന്നറിയിപ്പൊന്നും ഉണ്ടായിരുന്നില്ല
തേജസ്വിനി പുഴയും കടലും സംഗമിക്കുന്ന കേന്ദ്രമാണിത്. വലിയ തോതിലുള്ള തിരയും കാറ്റുമാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ബോട്ടിൽ കൂടുതലും ഇതര സംസ്ഥാന തൊഴിലാളികൾ.
മത്സ്യബന്ധനം കഴിഞ്ഞ് തിരിച്ചുവന്ന പടന്ന കടപ്പുറത്തെ ‘ഇന്ത്യൻ’ എന്ന ബോട്ടാണ് അപകടത്തിപ്പെട്ടത്. ഏകദേശം മുപ്പതിലധികം ആളുകൾ ബോട്ടിലുണ്ടായിരുന്നുവെന്നാണ് നിഗമനം. 25പേരെ രക്ഷപ്പെടുത്തിയെന്നും 2 പേരെ കാണാനില്ലെന്നും കോസ്റ്റൽ പൊലീസ് വ്യക്തമാക്കുന്നു. അപകടത്തിൽ പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.
Post a Comment