ഗംഗാവലി കണ്ണീര്‍പ്പുഴ; അര്‍ജുന്റെ മൃതദേഹ ഭാഗങ്ങള്‍ പുറത്തെടുത്തു, മൃതശരീരം അഴുകിയ നിലയിൽ

(www.kl14onlinenews.com)
(25-Sep -2024)

ഗംഗാവലി കണ്ണീര്‍പ്പുഴ; അര്‍ജുന്റെ മൃതദേഹ ഭാഗങ്ങള്‍ പുറത്തെടുത്തു,
മൃതശരീരം അഴുകിയ നിലയിൽ

അര്‍ജുനായുള്ള കാത്തിരിപ്പിന് വിരാമം. ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന്റെ ലോറിയും മൃതദേഹവും കണ്ടെത്തി. ലോറിക്കുള്ളില്‍ നിന്ന് അര്‍ജുന്റെ ചേതനയറ്റ ശരീരത്തിന്റെ ഭാഗങ്ങള്‍ പുറത്തെടുത്തു. കാണാതായി 72-ാം ദിവസമാണ് കോഴിക്കോട് സ്വദേശി അർജുന്റെ ലോറി കണ്ടെത്തിയത്. ജൂലൈ 16നായിരുന്നു ഷിരൂരിലെ മണ്ണിടിച്ചിലിൽ അർജുനെ കാണാതാകുന്നത്.

മൂന്ന് മാസങ്ങൾക്ക് മുൻപ് ജൂലൈ 16 നാണ് കോഴിക്കോട് സ്വദേശിയായ ട്രെക്ക് ഡ്രെെവർ അർജുനെ കർണാടകയിലെ ഉത്തരകന്നഡ ജില്ലയിലെ ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതാകുന്നത്.

രാവിലെ 8.45 നാണ് ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായത്. അതിശക്തമായ മണ്ണിടിച്ചിലിനെ തുടർന്ന് ആദ്യഘട്ടത്തിൽ തിരച്ചിലുകൾ നടന്നത് മണ്ണ് മാറ്റിയായിരുന്നു. പിന്നീട് ലോറിയുടെ സ്ഥാനം ഗംഗാവലിപ്പുഴയിലാണെന്ന് അധികൃതർ നിഗമനത്തിലെത്തി.

ജൂലൈ 23 ന് റഡാർ, സോണാർ സിഗ്നലുകളിൽ ലോറിയുടേത് എന്ന് കരുതപ്പെടുന്ന ലോഹഭാഗത്തിന്‍റെ ശക്തമായ സിഗ്നലുകൾ കിട്ടി.

നദിയുടെ നടുവിൽ മൺകൂനയ്ക്ക് അടുത്ത് സിപി 4 മാർക്ക് ചെയ്തു.

ഉത്തരകന്നഡ ജില്ലയിലെ അതിശക്തമായ മഴയെ തുടർന്ന് ജൂലൈ 28ന് തെരച്ചിൽ നിർത്തിവയ്ക്കണ്ടി വന്നു. ഓഗസ്റ്റ് 14ന് രണ്ടാം ഘട്ട തെരച്ചിൽ തുടങ്ങി.

ഓഗസ്റ്റ് 17 ന് ശക്തമായ മഴയും അടിയൊഴുക്കും കാരണം തെരച്ചിൽ തുടരാനായില്ല. ഡ്രഡ്ജർ കേരളത്തിൽ നിന്ന് കൊണ്ടുവരാനുള്ള ശ്രമവും നടന്നില്ല. ഡെെവിങ്ങ് വിദ്ധക്ദനായ ഈശ്വർ മാൽപെയും ആദ്യഘട്ടത്തിലും രണ്ടാംഘട്ടത്തിലും തെരച്ചിലിനിറങ്ങിയെങ്കിലും പുഴയുടെ അടിത്തട്ടിൽ മരങ്ങളും പാറക്കെട്ടുകളും വന്നടിഞ്ഞ സ്ഥിതിയിലായതിനാലും ശക്തമായ അടിയൊഴുക്ക് ഉണ്ടായിരുന്നതിനാലും അധികം ആഴത്തിലേക്ക് പോകാനായില്ല.

അര്‍ജുനെ കാണാതായിട്ട് ഇന്ന് 71 ദിവസം പൂര്‍ത്തിയാവുമ്പോഴാണ് ഡ്രഡ്ജർ ഉപയോഗിച്ചുള്ള തിരച്ചിലില്‍ ലോറിയുടെ ക്യാബിന്‍ പുറത്തെടുക്കുന്നത്.

ലോറിയുടെ കാബിനിൽ നിന്ന് നിലവിൽ മൃതദേഹം പുറത്തെടുത്ത് ബോട്ടിലേയ്ക്ക് മാറ്റിയിരിക്കുകയാണ്. രണ്ട് മാസത്തിലേറെയായി വെള്ളത്തിൽ കിടന്ന മൃതദേഹം അഴുകിയ. നിലയിലാണ് കാണപ്പെട്ടത്. കരയിലെത്തിച്ച് ആശുപത്രിയിലേയ്ക്ക് മാറ്റാനാണ് തീരുമാനം.

കാണാതായി 71-ാം ദിവസം പിന്നിട്ട ശേഷമാണ് ലോറിയും ഒപ്പം ഒരു മൃതദേഹവും പുഴയില്‍ നിന്ന് ദൗത്യസംഘം കണ്ടെടുത്തിരിക്കുന്നത്. ലോറി അര്‍ജുന്‍ ഓടിച്ചിരുന്നതാണെന്ന് ഉടമ മനാഫ് സ്ഥിരീകരിച്ചിട്ടുണ്ട്. ഗംഗാവലി പുഴയുടെ അടിത്തട്ടിലാണ് ലോറി ഉണ്ടായിരുന്നത്. ലോറി അര്‍ജുന്‍റേത് തന്നെയെന്ന് ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചു.

ജൂലൈ 16നാണ് അർജുനെ കാണാതായത്. മൂന്ന് ഘട്ടങ്ങളിലായിട്ടാണ് തെരച്ചില്‍ തുടര്‍ന്നു കൊണ്ടിരുന്നത്. ശക്തമായ മഴയും അടിയൊഴുക്കും മൂലം തെരച്ചില്‍ നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇപ്പോള്‍ ലോറിയും അര്‍ജുന്‍റെ മൃതദേഹവും കണ്ടെത്തിയിരിക്കുന്നത്.

ജീവനോടെ തിരികെ കിട്ടില്ലെന്ന് ഉറപ്പായിരുന്നെന്നും എന്നാൽ തിരികെ കിട്ടുന്നത് വലിയ ആശ്വാസമാണെന്നും ലോറി ഉടമ മനാഫ് പറയുന്നു. കുടുംബാഗങ്ങളെ വിവരം അറിയിച്ചിട്ടുണ്ട്. എന്നാൽ തിരച്ചിലിൻ്റ ഓരോ ഘട്ടത്തിലും തനിക്കെതിരെ ഒട്ടേറെ ആളുകൾ രംഗത്തെത്തിയിരുന്നു. ബോഡി കിട്ടുമ്പോൾ അത് ആ കുടുംബത്തിനുള്ള ആശ്വാസവാക്കാണ്. അല്ലെങ്കിലും എത്ര കാലം അവർ ആ കുടുംബത്തിൻ്റെ അത്താണിയായിരുന്ന ചെറുപ്പക്കാരനെ തിരഞ്ഞ് ജീവിക്കേണ്ടിവരുമെന്നും മനാഫ് ചോദിക്കുന്നു.

ഏറെ വികാര നിർഭരമായ നിമിഷങ്ങളാണ് ഷിരൂരിൽ. കുടുംബാഗങ്ങളും പ്രിയപ്പെട്ടവരും ലോറിയുടെ ക്യാബിൻ ലഭിച്ചതിൽ തളർന്നിരിക്കുകയാണ്. തിരച്ചിൽ അവസാനിക്കുമ്പോൾ പോലും കണ്ണീരാണ് ആ കുടുംബത്തിന് മിച്ചം.

Post a Comment

Previous Post Next Post