ഷോപ്പ് ബോർഡ് കന്നഡ ബ്രോഷർ പ്രകാശനം മന്ത്രി.ഒ.ആർ.കേളു ചെയർമാൻ കെ. രാജഗോപാലിന് നൽകി പ്രകാശനം ചെയ്തു

(www.kl14onlinenews.com)
(07-Sep -2024)

ഷോപ്പ് ബോർഡ് കന്നഡ ബ്രോഷർ പ്രകാശനം
മന്ത്രി.ഒ.ആർ.കേളു ചെയർമാൻ കെ. രാജഗോപാലിന് നൽകി പ്രകാശനം ചെയ്തു
കാസർകോട് :
തൊഴിൽ നൈപുണ്യ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കേരള ഷോപ്സ് ആൻഡ് കോമേഴ്സിൽ എസ്റ്റാബ്ലിഷ്മെൻറ് വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡിൻറെ ജില്ലാതല അവലോകനയോഗം കാസർകോട് കലക്ടറേറ്റ് കോൺഫൻസ് നടന്നു.
ഭാഷാ ന്യൂനപക്ഷ വിഭാഗങ്ങൾക്കും ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിന് ഭാഗമായി കന്നട വിഭാഗത്തിൽ ഒരുക്കിയ ബ്രോഷർ ബഹുമാനപ്പെട്ട കേരള പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പ് മന്ത്രി.ഒ. ആർ.കേളു പ്രകാശനം ചെയ്തു.
ജില്ലാതലാ അവലോകനയോഗം ബോർഡ് ചെയർമാൻ കെ രാജഗോപാലിന്റെ അധ്യക്ഷതയിൽ നടന്നു. ട്രേഡ് യൂണിയൻ പ്രതിനിധികളായികെ രവീന്ദ്രൻ സിഐടിയു, കെ കൃഷ്ണൻ എഐടിയുസി, അഷറഫ് എടനീർ STU , സുരേഷ് കുമാർ INTUC ,
മുഹമ്മദ് റിയാസ്, അബ്ദുളള കള്ളാർ, ശോഭാലത തുടങ്ങി വ്യാപാര വാണിജ്യ മേഖലയിലെ പ്രതിനിധികളും സംബന്ധിച്ചു.
ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ വി. അബ്ദുൾ സലാം റിപ്പോർട്ട് അവതരിപ്പിച്ചു. ഫൈനാൻസ് ഓഫീസർ പ്രിൻസ് ജോസഫ് സ്വാഗതവും ശ്രീകല പ്രജിത് നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post