ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ ബിജെപിയിൽ ചേർന്നു

(www.kl14onlinenews.com)
(06-Sep -2024)

ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ ബിജെപിയിൽ ചേർന്നു
ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ ബിജെപിയിൽ ചേർന്നു. രവീന്ദ്ര ജഡേജയുടെ ഭാര്യയും ജാംനഗർ എംഎൽഎയും ആയ റിവാബ ജഡേജയാണ് ഇന്ത്യൻ ക്രിക്കറ്റ് താരം ബിജെപിയിൽ അംഗത്വം എടുത്ത വിവരം തന്റെ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ഇരുവരുടെയും ബിജെപി അംഗത്വം വ്യക്തമാക്കുന്ന കാർഡുകൾ ഉൾപ്പെടെയാണ് റിവാബയുടെ സോഷ്യൽ മീഡിയ പോസ്റ്റ്.

2019 മുതൽ ബിജെപി അംഗമാണ് റിവാബ. ബിജെപിയുടെ മെമ്പർഷിപ്പ് ഡ്രൈവിന്റെ ഭാഗമായാണ് രവീന്ദ്ര ജഡേജ പാർട്ടിയിൽ അംഗത്വം സ്വീകരിച്ചത്. സെപ്റ്റംബർ രണ്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിജെപി അംഗത്വം ഡൽഹിയിൽ വച്ച് പുതുക്കിയ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയാണ് മെമ്പർഷിപ്പ് ഡ്രൈവിന് ആരംഭം കുറിച്ചത്.

2022ൽ ജാംനഗറിലെ ബിജെപി സീറ്റിൽ നിന്നും മത്സരിച്ച വ്യക്തിയാണ് റിവാബ. അന്ന് ആം ആദ്മി പാർട്ടിയുടെ സ്ഥാനാർത്ഥിയായ കർഷൻഭായ് കർമൂറിനെ പരാജയപ്പെടുത്തി നിയമസഭയിൽ എത്തി. 2016 ഏപ്രിൽ 17 നാണ് രവീന്ദ്ര ജഡേജയും റിവാബയും തമ്മിലുള്ള വിവാഹം നടന്നത്. ഇന്ത്യയുടെ ടി20 ലോകകപ്പിന് പിന്നാലെ രവീന്ദ്ര ജഡേജ ടി20 ക്രിക്കറ്റിൽ നിന്നും വിരമിച്ചിരുന്നു

Post a Comment

Previous Post Next Post