വയനാട് ദുരന്തം; സാന്ത്വനമേകുന്നതിൽ പഞ്ചായത്തുകൾ മാതൃകയാകണമെന്ന് പിഡിപി

(www.kl14onlinenews.com)
(04-August -2024)

വയനാട് ദുരന്തം; സാന്ത്വനമേകുന്നതിൽ പഞ്ചായത്തുകൾ മാതൃകയാകണമെന്ന് പിഡിപി
മഞ്ചേശ്വരം: രാജ്യത്തെ നടുക്കിയ വയനാട് ദുരന്തം വരുത്തിവെച്ച നാശനഷ്ടങ്ങൾ കണക്കിലെടുത്തുകൊണ്ട് ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കേന്ദ്രസർക്കാറിനോട് സംസ്ഥാന സർക്കാർ ഇതിനകം ആവശ്യപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ വയനാട് മുണ്ടക്കയം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ മഴക്കെടുതി വരുത്തിവെച്ച നഷ്ടത്തിൽ ഇരിപ്പിടം നഷ്ടപ്പെട്ട കുടുംബങ്ങളിൽ ഒരെണ്ണത്തിന് ഗ്രാമപഞ്ചായത്ത്ന്റെ സാന്ത്വന പ്രവർത്തനത്തിന്റെ ഭാഗമായി ഒരു വീട് നൽകാൻ തയ്യാറാകണമെന്ന് പിഡിപി നിവേദനത്തിലൂടെ അഭ്യർത്ഥിച്ചു. സംസ്ഥാനത്തെ അത്യാവശ്യം വരുമാനമുള്ള മുഴുവൻ പഞ്ചായത്തുകളും ഇങ്ങനെ നിലപാട് സ്വീകരിക്കാൻ മഞ്ചേശ്വരം ഗ്രാമപഞ്ചായത് മാതൃകയാകണമെന്ന് പിഡിപി ആവശ്യപ്പെട്ടു. മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ജീന ലവീൻ മന്തേ റോ ക്ക് പിഡിപി പഞ്ചായത്ത് കമ്മിറ്റി നൽകിയ നിവേദനത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത് . പ്രസ്തുത ആവശ്യം അനുഭാവ പൂർവ്വം പരിഗണിക്കുന്നതായും പഞ്ചായത്ത് ഉടൻ ഉചിതമായ നടപടി സ്വീകരിക്കുന്നതായും നിവേദനം ഏറ്റുവാങ്ങിയ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അറീച്ചു പിഡിപി നേതാക്കളായ മുഹമ്മദ് ഹനീഫ പൊസോട്ട് ഇബ്രാഹിംതൊക്കെ. മുനീർ പോസൊട്ട് അബ്ദുല്ലത്തീഫ് അബ്ദുൽ റവൂഫ് ചുള്ളി തുടങ്ങിയവർ നിവേദന സംഘത്തിൽ ഉണ്ടായിരുന്നു

Post a Comment

Previous Post Next Post