(www.kl14onlinenews.com)
(05-August -2024)
കഞ്ചാവ് ഉപയോഗിച്ച ശേഷം വിമാനത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവ് അറസ്റ്റിൽ. വിമാനത്തിന്റെ വാതിൽ തുറക്കാൻ നോക്കുകയും ജീവനക്കാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ശ്രമിക്കുകയുമായിരുന്നു. അമേരിക്കൻ എയർലൈന്റെ ഫ്ലൈറ്റിലാണ് സംഭവം.
26കാരനായ എറിക് നിക്കോളാസ് ഗാപ്‌കോയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സിയാറ്റിലിൽ നിന്ന് ഡാളസിലേക്കുള്ള യാത്രയ്ക്കിടെയാണിത്. വിമാനം ടേക്ക് ഓഫിന് ശേഷം അയാൾ തൻ്റെ ഷർട്ട് അഴിച്ചുമാറ്റി സംഘർഷമുണ്ടാക്കുകയും അറ്റൻഡൻ്റിന് നേരെ ലൈംഗികാതിക്രമം നടത്തുകയും ചെയ്തു.
ക്രൂ അംഗത്തെ ആക്രമിക്കുകയും വിമാനത്തിൻ്റെ വാതിലുകൾ ഒന്നിലധികം തവണ തുറക്കാൻ ശ്രമിക്കുകയും ചെയ്തതായി ഫെഡറൽ ഉദ്യോഗസ്ഥർ പറഞ്ഞു. ജൂലൈ 18 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. അമേരിക്കൻ എയർലൈൻസ് ഫ്ലൈറ്റായ 2101-ലെ യാത്രയ്ക്കിടെ യുവാവ് അക്രമാസക്തനാവുകയായിരുന്നു
വിമാനം സാൾട്ട് ലേക്ക് സിറ്റി ഇൻ്റർനാഷണൽ എയർപോർട്ടിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നു. ലാൻഡിംഗിന് ശേഷം ഗാപ്‌കോയെ അറസ്റ്റ് ചെയ്തു. ഹോൾഡിംഗ് സെല്ലിൻ്റെ ഗ്ലാസ് വാതിൽ തകർത്ത് എയർപോർട്ടിലും സംഘർഷം സൃഷ്ടിച്ചു. നിരവധി കുറ്റങ്ങളാണ് യുവാവിനെതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം ഫ്ലൈറ്റിൽ കയറുന്നതിന് മുൻപ് ഗാപ്കോ കഞ്ചാവ് കഴിച്ചതായും സഹയാത്രികന് തിരിച്ചറിയാത്ത ഗുളികകൾ വിതരണം ചെയ്യാൻ ശ്രമിച്ചതായും പോലീസ് പറയുന്നു.
Post a Comment