(www.kl14onlinenews.com)
(22-August -2024)
തിരുവനന്തപുരം കഴക്കൂട്ടത്തുനിന്ന് കാണാതായ പതിമൂന്ന് വയസ്സുകാരിയെ കണ്ടെത്തുന്നത് നീണ്ട 37 മണിക്കൂറുകൾ നീണ്ട തിരച്ചിലിന് ശേഷമാണ്. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് മലയാളി അസോസിയേഷൻ പ്രവർത്തകരുടെ ഇടപെടലാണ് കുട്ടിയെ ോവീണ്ടുകിട്ടാൻ കാരണമായത്. നിലവിൽ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലുള്ള കുട്ടിയെ മാതാപിതാക്കൾ നേരിട്ടെത്തി ഏറ്റെടുക്കും.
സഹോദരിയുമായി വഴക്കിട്ടതിന് മാതാവ് ശകാരിച്ചതിന് പിന്നാലെയാണ് അസം സ്വദേശിയുടെ മകൾ വീടുവിട്ടിറങ്ങിയത്. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് വിശാഖപട്ടണം വാൾട്ടെയർ റെയിൽവേ സ്റ്റേഷനിൽവെച്ച് മലയാളി സമാജം പ്രവർത്തർ കുട്ടിയെ കണ്ടെത്തിയത്. ക്ഷീണിതയായ കുട്ടി ബെർത്തിൽ കിടന്ന് ഉറങ്ങുകയായിരുന്നു.
ഒപ്പമുണ്ടായിരുന്ന സ്ത്രീകൾ അവരുടെ കുട്ടിയാണെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയിരുന്നു. എന്നാൽ കാണാതായ ദിവസം ട്രെയിനിൽ നിന്ന് എടുത്ത കുട്ടിയുടെ ചിത്രവുമായി ഏറെ സാമ്യവും അതേ വസ്ത്രവും കണ്ടതോടെ മലയാളികൾക്ക് അവരുടെ വാക്കുകളിൽ വല്ലാത്ത സംശയം തോന്നി. കൂടുതൽ ചോദ്യം ചെയ്തതോടെയാണ് ഇവർ പറഞ്ഞത് കള്ളമാണെന്ന് വ്യക്തമാകുന്നത്. പിന്നീട് ആർപിഎഫിനെ വിവരമറിയിക്കുകയായിരുന്നു.
അതുവരെ വെള്ളം മാത്രം കുടിച്ചാണ് അത്രയും മണിക്കൂർ കുട്ടി തൻ്റെ വിശപ്പ് അടക്കിനിർത്തിയത്. ഇന്ന് വിശാഖപട്ടണത്ത് എത്തുന്ന മാതാപിതാക്കൾക്ക് കുട്ടിയെ കൈമാറും. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. ഒരുമാസം മുമ്പാണ് അസം സ്വദേശികളായ കുടുംബം കഴക്കൂട്ടത്ത് എത്തിയത്. ചൊവ്വാഴ്ച രാവിലെ വീടുവിട്ടറങ്ങിയ കുട്ടി തമ്പാനൂരിൽ നിന്ന് ബെംഗളൂരു കന്യാകുമാരി എക്സ്പ്രസ് ട്രെയിനിൽ ആണ് യാത്ര തുടങ്ങിയത്. കുട്ടി അതേ ട്രെയിനിൽ നാഗർകോവിൽ വരെ എത്തിയെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് മനസിലായി. പിന്നീടാണ് ചെന്നൈയിലേക്ക് പോയത്. ചെന്നൈ എഗ്മോറിൽ ഇറങ്ങിയ കുട്ടി ട്രെയിൻ മാറി കയറുകയായിരുന്നു
Post a Comment