കാണാതായ ഹെൽത്ത് സൂപ്പർവൈസറുടെ മൃതദേഹം ചാലിയാറിൽ കണ്ടെത്തി

(www.kl14onlinenews.com)
(22-August -2024)

കാണാതായ ഹെൽത്ത് സൂപ്പർവൈസറുടെ മൃതദേഹം ചാലിയാറിൽ കണ്ടെത്തി

കോഴിക്കോട്: കാണാതായ ഹെൽത്ത് സൂപ്പർവൈസർ കെ. മുസ്തഫയെ(55) മരിച്ചനിലയിൽ ചാലിയാറിൽനിന്ന് വ്യാഴാഴ്ച രാവിലെ കണ്ടെത്തി. ചൊവ്വാഴ്ച മുതൽ അദ്ദേഹത്തെ കാണാനില്ലായിരുന്നു. മലപ്പുറം പൂക്കോട്ടൂർ ആരോഗ്യകേന്ദ്രത്തിലെ ഹെൽത്ത് സൂപ്പർവൈസറാണ് കെ. മുസ്തഫ. മുസ്തഫയെ കാണാനില്ലെന്ന പരാതി ബന്ധുക്കൾ പോലീസിൽ അറിയിച്ചിരുന്നു. തുടർന്ന്, പോലീസ് നടത്തിയ അന്വേഷണത്തിൽ മുസ്തഫയുടെ അവസാന മൊബൈൽ ലൊക്കേഷൻ ചെറുവണ്ണൂരിലാണ് കണ്ടെത്തിയത്.

ഇത് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ മുസ്തഫയുടെ ചെരുപ്പും സ്കൂട്ടറും ഫറോക്ക് പഴയപാലത്തിനു സമീപം കണ്ടെത്തിയിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിൽ മുസ്തഫ പഴയപാലത്തിലൂടെ നടന്നുപോകുന്നതായി കണ്ടിരുന്നു. ഇതോടെ, അ​ഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ ബുധനാഴ്ച തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. അതിനിടെയാണ് വ്യാഴാഴ്ച മൃതദേഹം ചാലിയാറിൽനിന്ന് കണ്ടെത്തിയത്.

Post a Comment

Previous Post Next Post