സ്വകാര്യ ധനകാര്യ ഇടപാട് സ്ഥാപനത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി

(www.kl14onlinenews.com)
(22-August -2024)

സ്വകാര്യ ധനകാര്യ ഇടപാട് സ്ഥാപനത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി

പാലക്കാട് പട്ടാമ്പിയില്‍ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ശൗചാലയത്തില്‍ യുവതി പൊള്ളലേറ്റ് മരിച്ചനിലയിൽ. ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയും ഓങ്ങല്ലൂര്‍ വാടാനാംകുറുശ്ശി സ്വദേശിയുമായ ഷിത(27)യാണ് മരിച്ചത്. ചികിത്സയിലിരിക്കെയാണ് മരണം. ബുധനാഴ്ച വൈകീട്ടാണ് ഷിതയെ തീപ്പൊള്ളലേറ്റനിലയില്‍ കണ്ടെത്തിയത്.

ഇന്നലെ വൈകിട്ട് യുവതി ശൗചാലയത്തില്‍ കയറി തീകൊളുത്തുകയായിരുന്നുവെന്നാണ് വിവരം. പിന്നാലെ പൊള്ളലേറ്റ യുവതിയെ പാലക്കാട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച രാവിലെ മരിച്ചു. സംഭവത്തിന് പിന്നിലെ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. പട്ടാമ്പി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471- 2552056)

Post a Comment

Previous Post Next Post