അസമിലേക്ക് പോയാൽ മതി, 'അമ്മയോടൊപ്പം നിൽക്കാൻ താല്‍പര്യമില്ല', ആഗ്രഹം വെളിപ്പെടുത്തി അസമീസ് പെൺകുട്ടി

(www.kl14onlinenews.com)
(22-August -2024)

അസമിലേക്ക് പോയാൽ മതി, അമ്മയോടൊപ്പം നിൽക്കാൻ താല്‍പര്യമില്ല, ആഗ്രഹം വെളിപ്പെടുത്തി
അസമീസ് പെൺകുട്ടി

തിരുവനന്തപുരം: തിരിച്ച് അസമിലേക്ക് പോയാല്‍ മതിയെന്ന് തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് കാണാതായ പെണ്‍കുട്ടി. ഇന്നലെ വിശാഖപ്പട്ടണത്ത് നിന്നും കണ്ടെത്തിയതിന് പിന്നാലെയാണ് അസമീസ് പെൺകുട്ടിയുടെ പ്രതികരണം. അമ്മയോടൊപ്പം നിൽക്കാൻ താല്പര്യമില്ല. അമ്മ വീട്ടുജോലികൾ കൂടുതൽ ചെയ്യിക്കുന്നുവെന്നും കുട്ടി മലയാളി സമാജം പ്രവർത്തകരോട് പറഞ്ഞു.

പഠിക്കാനാണ് കൂടുതൽ ഇഷ്ടം. അസമിൽ തിരികെ പോയി പഠിക്കണമെന്നാണ് ആഗ്രഹം. അസമിൽ അപ്പൂപ്പനും അമ്മൂമ്മയും തന്നെ പഠിപ്പിക്കുമെന്നും കുട്ടി പറഞ്ഞു. കുട്ടി ഇപ്പോൾ വിശാഖപട്ടണം ചൈൽഡ് വൈൽഫെയർ കമ്മിറ്റിയുടെ സംരക്ഷണയിലാണുള്ളത്. പ്രത്യേക അനുവാദം വാങ്ങി മലയാളി സമാജം പ്രവർത്തകർ കുട്ടിയെ കണ്ടപ്പോഴാണ് ഇക്കാര്യം പറഞ്ഞത്.

കുട്ടിയെ ഏറ്റുവാങ്ങാൻ ചൈൽഡ് വെൽഫെയർ കമ്മിറ്റി(സിഡബ്ല്യുസി) അംഗങ്ങൾ വിശാഖപട്ടണത്തേക്ക് പോയിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്ന് ട്രെയിൻ മാർഗമാണ് സംഘം തിരിച്ചത്. സിഡബ്ല്യുസി സംഘം ഇന്ന് വൈകീട്ട് വിശാഖപട്ടണത്ത് എത്തും. ഇന്നുതന്നെ നടപടിക്രമങ്ങൾ പൂർത്തിയാക്കാനാണ് സംഘം ശ്രമിക്കുന്നത്.

തിരുവനന്തപുരം സിഡബ്ല്യുസി കുട്ടിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് വിശാഖപട്ടണം സിഡബ്ലിസിക്ക് കത്ത് നൽകും. നടപടിക്രമങ്ങൾ വേഗത്തിലാക്കാനാണ് ആവശ്യപ്പെടുക. കുട്ടിയുടെ വൈദ്യ പരിശോധന ഇന്ന് നടത്തിയ ശേഷം അവിടെ മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കും. നാളെയോടെ കുട്ടിയെ കേരളത്തിൽ എത്തിക്കും. കുഞ്ഞിന് സിഡബ്ല്യുസി കൗൺസിലിംഗ് നൽകും. രണ്ട് വനിതാ പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പടെ അഞ്ചംഗ സംഘമാണ് വിശാഖപട്ടണത്തേക്ക് തിരിച്ചത്.

നിലവില്‍ കഴക്കൂട്ടത്ത് താമസിക്കുന്ന അസം സ്വദേശിയുടെ മകളെ ഓഗസ്റ്റ് 20ന് രാവിലെ 10 മണി മുതല്‍ കഴക്കൂട്ടത്തെ വാടക വീട്ടില്‍ നിന്നാണ് കാണാതായത്. അയല്‍വീട്ടിലെ കുട്ടികളുമായി വഴക്കുണ്ടാക്കിയ കുട്ടിയെ മാതാവ് ശകാരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടി വീട് വിട്ട് ഇറങ്ങിയത്. തുടര്‍ന്ന് മാതാപിതാക്കള്‍ കഴക്കൂട്ടം പൊലീസിനെ സമീപിക്കുകയായിരുന്നു.

പോലീസ് വിശാഖപട്ടണത്തേക്ക് തിരിച്ചു

കാണാതായ പെൺകുട്ടിയെ നാട്ടിലെത്തിക്കാൻ കഴക്കൂട്ടത്ത് നിന്ന് വനിതാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ട്രെയിനിൽ വിശാഖപട്ടണത്തേക്ക് തിരിച്ചു. കഴക്കൂട്ടം എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് തിരിച്ചിട്ടുള്ളത്.

കുട്ടി നിലവിൽ ആർപിഎഫിൻറെ സംരക്ഷണയിലാണ്. കുട്ടിയെ തിരിച്ചെത്തിച്ച് വൈദ്യപരിശോധന നടത്തിയതിന് ശേഷമായിരിക്കും കുടുംബത്തിന് നൽകുക. കുട്ടിയ്ക്ക് കൗൺസലിംങ് നൽകും.കുട്ടിയെ വിമാനമാർഗംം തിരുവനന്തപുരത്ത് എത്തിക്കാനാണ് പൊലീസ് നീക്കം

Post a Comment

Previous Post Next Post