ജ്വല്ലറിയുടമയെ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തി; 10 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു

(www.kl14onlinenews.com)
(23-August -2024)

ജ്വല്ലറിയുടമയെ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തി;
10 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു

കാസര്‍കോട്: നഗരത്തിലെ ജ്വല്ലറിയിലേക്ക് അതിക്രമിച്ചു കയറി വധ ഭീഷണി മുഴക്കുകയും ബോര്‍ഡ് നശിപ്പിക്കുകയും ചെയ്ത പരാതിയില്‍ 10 പേര്‍ക്കെതിരെ കാസര്‍കോട് പോലീസ് കേസെടുത്തു.
കാസര്‍കോട് ടൗണിലെ പ്രസ് ക്ലബ് ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന അത്തര്‍ മെട്രോ ഗോള്‍ഡ് ഉടമ ഷഹനവാസ് കോട്ടിക്കുളത്തിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. ജോയി ജോർജ് ആർട്ടിക്കൽ ബിൽഡിം,ഫൗമ് മുബാറക്ക്
എരുതും കടവ് എന്നിവര്‍ക്കും കണ്ടാലറിയാവുന്ന എട്ട് പേര്‍ക്കുമെതിരെയാണ് കേസ്. ഓഗസ്റ്റ് 10ന് വൈകുന്നേരം ജ്വല്ലറിയിലേക്ക് സംഘടിച്ചെത്തി ഷഹനവാസിനെ തടഞ്ഞുനിര്‍ത്തി കത്തികാട്ടി ഭീഷണിപ്പെടുത്തികയും സ്ഥാപനത്തിന്റെ നെയിംബോര്‍ഡ് നശിപ്പിക്കുകയും ചെയ്തു എന്നാണ് പരാതി.

Post a Comment

Previous Post Next Post