ചെർക്കളം അബ്ദുള്ള അനുസ്‌മരണം സംഘടിപ്പിച്ചു 3024

(www.kl14onlinenews.com)
(29-July-2024)

ചെർക്കളം അബ്ദുള്ള അനുസ്‌മരണം സംഘടിപ്പിച്ചു

ദോഹ : കെഎംസിസി ഖത്തർ ചെങ്കള പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ മന്ത്രിയും , മത സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ സമുന്നത നേതാവും മുസ്ലിം ലീഗ് സംസ്ഥാന ട്രെഷറുമായിരുന്ന ചെർക്കളം അബ്ദുല്ല സാഹിബ് അനുസ്മരണ സമ്മേളനം തുമമയിലെ കെഎംസിസി ഹാളിൽ നടന്നു

എം എസ് എഫ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് ഹാഷിം ബംബ്രാണി അനുഷ്‌മരണ പ്രഭാഷണം നടത്തി. എം എസ് എഫ് ദേശിയ സെക്രട്ടറി അഡ്വ: പി ഇ സജൽ മുഖ്യാഥിതിയായിരുന്നു. ഖത്തർ കെഎംസിസി സംസ്ഥാന ഉപദേശക സമിതി ചെയർമാൻ എം പി ഷാഫി ഹാജി സമ്മേളനം ഉത്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് പൈക്ക അധ്യക്ഷത വഹിച്ചു ഖത്തർ കെഎംസിസി സംസ്ഥാന ഉപദേശക സമിതി വൈസ് ചെയർമാൻ എസ് എ എം ബഷീർ , ജില്ലാ ഭാരവാഹികളായ അലി ചേരൂർ , സമീർ ഉടുമ്പുംതല , നാസർ കൈതക്കാട് , ഷാനിഫ് പൈക്ക , കെ ബി ബായാർ , സാദിഖ് കെ സി, മണ്ഡലം നേതകളായ ഹാരിസ് എരിയാൽ, റസാഖ് കളേറ്റി , സലാം ഹബീബി , ഷഫീക് ചെങ്കളം , റഷീദ് ചെർക്കളം , റഹ്മാൻ എരിയാൽ,, ജാസിം മസ്കം, ജമാൽ പൈക്ക , നിസാം , നൂറുദ്ധീൻ , ഷഹീർ , മൻസൂർ പുണ്ടൂർ , അബ്ദുൽ കാദർ , അസ്കർ മഞ്ഞംപാറ, ഫൈസൽ ഫില്ലി, റിയാസ് മാന്യ , ഇ കെ റഹ്മാൻ, യൂസഫ് മർപ്പനാട്ക എന്നിവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി 
സിഎച്ച് മഹമൂദ്  സ്വാഗതവും സെക്രട്ടറി ഖലീൽ ബേർക്ക നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post