(www.kl14onlinenews.com)
(30-July-2024)
വയനാടിനായി ഒരുമിക്കാം; തലസ്ഥാനത്ത് അവശ്യ സാധനങ്ങൾ ശേഖരിക്കാൻ കളക്ഷൻ സെന്റർ ഒരുക്കി പത്രപ്രവർത്തക യൂണിയൻ
തിരുവനന്തപുരം: ഹൃദയഭേദകമായ ദുരന്തം അഭിമുഖീകരിക്കുന്ന വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അത്യാവശ്യമായി വേണ്ട സാധനങ്ങൾ ശേഖരിക്കുന്നു. തിരുവനന്തപുരത്ത് കേസരി സ്മാരക ജേർണലിസ്റ്റ്ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ കേരള പത്രപ്രവർത്തക യൂണിയൻ (കെ.യു.ഡബ്ല്യു.ജെ) തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് അവശ്യ സാധനങ്ങൾ ശേഖരിക്കുന്നത്.
എത്തിക്കേണ്ട സാധനങ്ങൾ
ഭക്ഷണ സാധനങ്ങൾ (പാക്ക് ചെയ്തത് )
കുപ്പിവെള്ളം
വസ്ത്രങ്ങൾ
സ്വെറ്ററുകൾ
കമ്പിളി
ബെഡ് ഷീറ്റുകൾ,
സാനിട്ടറി നാപ്കിനുകൾ
മരുന്നുകൾ
തുടങ്ങിയ സാധനങ്ങളാണു ശേഖരിക്കുന്നത്. കളക്ഷൻ ക്യാമ്പ് നാളെ (2024 ജൂലൈ 31,ബുധനാഴ്ച ) രാവിലെ 9.30ന് ആരംഭിക്കും. സഹായിക്കാൻ സന്മനസുള്ളവർ നൽകാൻ ഉദ്ദേശിക്കന്ന സാധനങ്ങൾ പത്രപ്രവർത്തക യൂണിയൻ ആസ്ഥാനമായ തിരുവനന്തപുരം എം.ജി റോഡിൽ പുളിമൂട് ജംഗ്ഷനിലുള്ള കേസരി ബിൽഡിംഗിൽ (ജി.പി.ഒയ്ക്ക് സമീപം) എത്തിക്കാൻ ഭാരവാഹികൾ അഭ്യർത്ഥിച്ചു.
ബന്ധപ്പെടേണ്ട ഫോൺ നമ്പറുകൾ: 9946103406, 9562623357
Post a Comment