കൂറത്ത് തങ്ങൾ; നിലപാടുകളിൽ ആർജ്ജവം കാണിച്ച നേതൃമഹിമ: മുഹിമ്മാത്ത് ആത്മീയ സംഗമം

(www.kl14onlinenews.com)
(29-July-2024)

കൂറത്ത് തങ്ങൾ; നിലപാടുകളിൽ ആർജ്ജവം കാണിച്ച നേതൃമഹിമ: മുഹിമ്മാത്ത് ആത്മീയ സംഗമം

പുത്തിഗെ : പ്രതിസന്ധി ഘട്ടങ്ങളിൽ അഹ്ലുസ്സുന്നക്ക് ആർജ്ജവമുള്ള നേതൃ മഹിമയിലൂടെ മാതൃക കാണിച്ചവരായിരുന്നു സയ്യിദ് ഫസൽ കോയമ്മ തങ്ങൾ അൽ ബുഖാരി (കൂറത്ത് തങ്ങൾ) എന്ന് സമസ്ത കർണാടക ജനറൽ സെക്രട്ടറി കെ പി ഹുസൈൻ സഅദി കെ സി റോഡ് അഭിപ്രായപ്പെട്ടു .
ലളിത ജീവിതവും കർമ്മ നിഷ്ഠയും കൈമുതലാക്കി അശരണർക്കും ആലംബഹീനർക്കും ആത്മീയ വഴിയിൽ കാരുണ്യത്തിന്റെയും സാന്ത്വനത്തിന്റെയും പുതിയ ഏടുകൾ സമ്മാനിക്കാൻ തങ്ങൾക്കായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുത്തിഗെ മുഹിമ്മാത്തിൽ സംഘടിപ്പിച്ച അനുസ്‌മരണ ആത്മീയ സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സിയാറത്ത്, അനുസ്‌മരണ പ്രഭാഷണം, ഖത്മുൽ ഖുർആൻ സദസ്, മഹ്‌ളറത്തുൽ ബദ്‌രിയ്യ , കൂട്ട പ്രാർത്ഥന, തബറുക് തുടങ്ങിയവ നടന്നു.
മുഹിമ്മാത്ത് ട്രഷറർ ഹാജി അമീറലി ചൂരിയുടെ അധ്യക്ഷതയിൽ കേരള മുസ്ലിം ജമാത്ത് സംസ്ഥാന വൈ പ്രസിഡന്റ് ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി ഉത്ഘാടനം ചെയ്തു. അബൂബക്കർ കാമിൽ സഖാഫി സ്വാഗതം പറഞ്ഞു. വൈ എം അബ്ദുൽ റഹ്മാൻ അഹ്‌സനി, അബ്ദുൽ ഖാദിർ സഖാഫി മൊഗ്രാൽ, സുലൈമാൻ കരിവെള്ളൂർ, അബ്ദുസ്സലാം അഹ്‌സനി പഴമള്ളൂർ, സയ്യിദ് മുനീർ അഹ്ദൽ തങ്ങൾ, സയ്യിദ് ഹാമിദ് അൻവർ അഹ്ദൽ തങ്ങൾ, മുസ്തഫ സഖാഫി പട്ടാമ്പി, അബ്ബാസ് സഖാഫി മണ്ടമ, ജമാൽ സഖാഫി പെർവാഡ് തുടങ്ങിയവർ സംബന്ധിച്ചു.

ഫോട്ടോ : പുത്തിഗെ മുഹിമ്മാത്തിൽ സംഘടിപ്പിച്ച സയ്യിദ് ഫസൽ കോയമ്മ തങ്ങൾ അൽ ബുഖാരി (കൂറത്ത് തങ്ങൾ) അനുസ്‌മരണ ആത്മീയ സമ്മേളനത്തിൽ സമസ്ത കർണാടക ജനറൽ സെക്രട്ടറി കെ പി ഹുസൈൻ സഅദി കെ സി റോഡ് മുഖ്യ പ്രഭാഷണം നടത്തുന്നു.

Post a Comment

Previous Post Next Post