തിരുവല്ലയിൽ കാറിന് തീപിടിച്ച് ഭാര്യയും ഭർത്താവും മരിച്ചു

(www.kl14onlinenews.com)
(26-July-2024)

തിരുവല്ലയിൽ കാറിന് തീപിടിച്ച് ഭാര്യയും ഭർത്താവും മരിച്ചു

പത്തനംതിട്ട‌: തിരുവല്ല വേങ്ങലിൽ കാറിന് തീപിടിച്ച് ഭാര്യയും ഭർത്താവും മരിച്ച സംഭവത്തിൽ, അപകട മരണത്തിനുള്ള സാധ്യത തള്ളി പൊലീസ്. ഇരുവരും ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ പ്രഥമിക നിഗമനം. വേങ്ങലിൽ റോഡരികിലായി വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. തിരുവല്ല തുകലശേരി സ്വദേശികളായ രാജു തോമസ് ജോർജ് (69), ഭാര്യ ലൈജി തോമസ് (63) എന്നിവരാണ് മരിച്ചത്.

പെട്രോളിങ്ങിനെത്തിയ പൊലീസുകാരാണ് കാർ കത്തുന്നത് കാണ്ടത്. കരിയിലയ്ക്കു തീപിടിച്ചതാകാമെന്ന് ആദ്യം കരുതിയെങ്കിലും അടുത്തെത്തിയപ്പോഴാണ് കാറാണെന്ന് മനസിലായത്. വേങ്ങലിൽ പാടത്തോട് ചേര്‍ന്ന ഒറ്റപ്പെട്ട റോഡിലാണ് പൂർണമായും കത്തിക്കരിഞ്ഞ നിലയിൽ കാർ കണ്ടെത്തിയത്.

തിരിച്ചറിയാനാകാത്ത നിലയിലായിരുന്നു ഇരുവരുടെയും മൃതദേഹം. കാറിന്റെ രജിസ്ട്രേഷൻ നമ്പർ ഉപയോ​ഗിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും തിരിച്ചറിയുന്നത്. കുടുംബ പ്രശ്നത്തെ തുടര്‍ന്നാകാം ഇരുവരും ജീവനൊടുക്കിതെന്നാണ് പൊലീസിൻ്റെ നിഗമനം.

ഫയർ ഫോഴ്സ് സ്ഥലത്തെത്തിയാണ് തീയണച്ചത്. ആശുപത്രിയിലേക്ക് മാറ്റിയിരിക്കുന്ന മൃതദേഹങ്ങൾ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

ശ്രദ്ധിക്കു
ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായത്തിനായി വിളിക്കൂ: Pratheeksha: 0484 2448830; Roshni: 040 790 4646, Aasra: 022 2754 6669 and Sanjivini: 011-24311918

Post a Comment

Previous Post Next Post