(www.kl14onlinenews.com)
(26-July-2024)
തൃശ്ശൂർ : ജോലി ചെയ്തിരുന്ന സ്വകാര്യ ധനകാര്യസ്ഥാപനത്തിൽനിന്നു 20 കോടി രൂപയുമായി യുവതി മുങ്ങി. തൃശൂർ വലപ്പാട് മണപ്പുറം ഫിനാൻസ് ലിമിറ്റഡിലെ അസിസ്റ്റന്റ് ജനറൽ മാനേജറായ കൊല്ലം തിരുമുല്ലവാരം നെല്ലിമുക്ക് സ്വദേശി ധന്യമോഹൻ ആണ് തട്ടിപ്പ് നടത്തി പണവുമായി കടന്നത്.
18 വർഷത്തോളമായി സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്നു.
വ്യാജ ലോണുകൾ ഉണ്ടാക്കി 20 കോടിയോളം രൂപ സ്ഥാപനത്തിന്റെ അക്കൗണ്ടിൽനിന്ന് ഇവരുടെ അച്ഛന്റെയും സഹോദരന്റെയും വിവിധ അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്ത് തട്ടിയെടുക്കുകയായിരുന്നു.ഈ പണം ഉപയോഗിച്ച് ഇവർ സ്വത്തുക്കൾ വാങ്ങിയെന്നാണ് കരുതുന്നത്.വലപ്പാട് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.സ്ഥാപനത്തിൽ നിന്ന് തട്ടിയെടുത്ത പണം ഉപയോഗിച്ച് യുവതി ആഡംബര വസ്തുക്കളും സ്ഥലവും വീടും മറ്റും വാങ്ങി.
പിടിയിലാവും എന്ന് മനസ്സിലായ യുവതി ശാരീരിക ബുദ്ധിമുട്ടെന്ന് പറഞ്ഞ് ഓഫീസിൽ നിന്നും മുങ്ങിയെന്നും പരാതിയിൽ പറയുന്നു.യുവതിയും ബന്ധുക്കളും ഒളിവിലാണ്. കൊല്ലത്തെ വീടും പൂട്ടിയിട്ടിരിക്കുകയാണ്. അതിനിടെ, പ്രതി വിദേശത്തേക്ക് കടക്കാതിരിക്കാൻ പോലീസ് ലൂക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
Post a Comment