പാരീസ് ഒളിമ്പിക്‌സ്: 10 മീറ്റർ എയർ റൈഫിൽ, രമിത ജിൻഡാൾ ഫൈനലിൽ

(www.kl14onlinenews.com)
(28-July-2024)

പാരീസ് ഒളിമ്പിക്‌സ്:
10 മീറ്റർ എയർ റൈഫിൽ,
രമിത ജിൻഡാൾ ഫൈനലിൽ

പാരീസ്: ഒളിമ്പിക്സ് രണ്ടാം ദിനത്തിൽ ഇന്ത്യൻ പ്രതീക്ഷകൾ വാനോളമുയർത്തി വനിതകളുടെ 10 മീറ്റർ എയർ റൈഫിൽ ഇനത്തിൽ രമിത ജിൻഡാൾ ഫൈനലിൽ കടന്നു. കഴിഞ്ഞ 20 വർഷത്തിനിടെ ഷൂട്ടിങ്ങിൽ മെഡൽ റൗണ്ടിലെത്തുന്ന രണ്ടാമത്തെ ഇന്ത്യൻ വനിതാ താരമാണ് രമിത. 631.5 പോയന്റോടെയാണ് രമിത ഫൈനൽ പ്രവേശനം നേടിയത്. 

അതേസമയം ഇന്ത്യയുടെ മറ്റൊരു മെഡൽ പ്രതീക്ഷയായിരുന്ന ഇളവേണിൽ വാളറിവൻ ഫൈനൽ കാണാതെ പുറത്തായി. 630.7 പോയന്റ് നേടിയ ഇളവേണിൽ പത്താം സ്ഥാനത്തായി. 2004ലെ ഏതൻസ് ഒളിമ്പിക്സിൽ മെഡൽ റൗണ്ടിലെത്തിയ സുമ ഷിരൂരിന് ശേഷം ഒളിമ്പിക്സ് മെഡൽ റൗണ്ടിൽ കടക്കുന്ന ആദ്യത്തെ ഇന്ത്യൻ വനിതാ റൈഫിൾ ഷൂട്ടർ കൂടിയാണ് രമിത. അതേസമയം, വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ വിഭാഗം യോഗ്യതാ റൗണ്ടിൽ മൂന്നാം സ്ഥാനത്തെത്തിയ മനു ഭാക്കർ ഇന്ന് ഫൈനൽ മത്സരത്തിൽ മാറ്റുരയ്ക്കും.

Post a Comment

Previous Post Next Post