ഇത് യുദ്ധമല്ല, വംശഹത്യ; ഇസ്രായേല്‍ ബന്ധം ഉപേക്ഷിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ട് ചിലിയന്‍ വിദ്യാര്‍ഥികള്‍

(www.kl14onlinenews.com)
(18-May-2024)

ഇത് യുദ്ധമല്ല, വംശഹത്യ; ഇസ്രായേല്‍ ബന്ധം ഉപേക്ഷിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ട് ചിലിയന്‍ വിദ്യാര്‍ഥികള്‍
‘ഇത് യുദ്ധമല്ല, വംശഹത്യ’; ഇസ്രായേല്‍ ബന്ധം ഉപേക്ഷിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ട് ചിലിയന്‍ വിദ്യാര്‍ഥികള്‍
പലസ്തീന്‍ അധിനിവേശത്തിൻ്റെ പശ്ചാത്തലത്തില്‍ ഇസ്രായേലുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ ചിലിയിലെ വിദ്യാര്‍ഥികൾ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പോന്‍ടിഫിക്കല്‍ കാത്തലിക് യൂണിവേഴ്‌സിറ്റി സ്റ്റുഡൻ്റ്സ് ഫെഡറേഷനും പലസ്തീന് വേണ്ടി നിലകൊള്ളുന്ന ഒഎസ്‍പി-യുസി പാര്‍ട്ടിയും ചേര്‍ന്ന് ചിലി പ്രസിഡൻ്റ് ഗബ്രിയല്‍ ബോറിക്കിന് നല്‍കിയ കത്തിലാണ് ഇസ്രായേല്‍ ബന്ധം ഉപേക്ഷിക്കാനുള്ള ആവശ്യം ഉന്നയിച്ചത്. വ്യാഴാഴ്ച സര്‍വകലാശാലയുടെ ആസ്ഥാനത്ത് വച്ച് പ്രസിഡൻ്റിനെ കണ്ട വിദ്യാര്‍ഥികള്‍ ഇസ്രായേലിനെതിരേ അന്താരാഷ്ട്ര കോടതിയില്‍ ഫയല്‍ ചെയ്ത കേസിൽ ദക്ഷിണാഫ്രിക്കയ്ക്ക് ചിലിയുടെ പിന്തുണ ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടു. കൂടാതെ പലസ്തീന്‍ അനുകൂല ചേരിയില്‍ ചേരാന്‍ രാജ്യം വൈകുന്നതിലുള്ള ആശ്ചര്യം പ്രകടിപ്പിക്കാനും വിദ്യാര്‍ഥികള്‍ മറന്നില്ല.
“ഇനി നിരപരാധികളായ വിദ്യാര്‍ഥികള്‍ മരിക്കാന്‍ പാടില്ല”, “ഇസ്രായേലുമായുള്ള ബന്ധം വിച്ഛേദിക്കുക” “ഇത് വംശഹത്യയല്ല, യുദ്ധമാണ്” തുടങ്ങിയ മുദ്രാവാക്യങ്ങളും വിദ്യാര്‍ഥികള്‍ മുഴക്കി

Post a Comment

Previous Post Next Post