ഇന്ത്യ മുന്നണി മുന്നണി ശക്തമായ നിലയിൽ, 'ജനങ്ങള്‍ മോദിക്ക് യാത്രയയപ്പ്' നല്‍കാന്‍ ഒരുങ്ങി കഴിഞ്ഞു: ഖർഗെ

(www.kl14onlinenews.com)
(15-May-2024)

ഇന്ത്യ മുന്നണി മുന്നണി ശക്തമായ നിലയിൽ, 'ജനങ്ങള്‍ മോദിക്ക് യാത്രയയപ്പ്' നല്‍കാന്‍ ഒരുങ്ങി കഴിഞ്ഞു: ഖർഗെ
പൊതു തിരഞ്ഞെടുപ്പിന്റെ നാലാംഘട്ടം പിന്നിടുമ്പോള്‍ ഇന്ത്യ മുന്നണി ശക്തമായ നിലയിലാണെന്ന് കോണ്‍ഗ്രസ് ദേശീയാദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. "രാജ്യത്തെ ജനങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് യാത്രയപ്പ് നല്‍കാന്‍ ഒരുങ്ങിയിരിക്കുകയാണ്. രാജ്യത്തിന്റെ

ഭരണഘടനയെ രക്ഷിക്കാനുള്ള തിരഞ്ഞെടുപ്പാണ് നടക്കുന്നത്. ഭരണഘടന മാറ്റണമെന്ന് പറയുന്നവര്‍ക്കെതിരെ നരേന്ദ്ര മോദി നടപടി സ്വീകരിക്കാത്തത് എന്താണ്?" ഖാര്‍ഗെ ചോദിച്ചു.

"ബിജെപി അധികാരത്തില്‍ വന്നാല്‍ ഭരണഘടന മാറ്റും. ഇവര്‍ ഭരണഘടന മാറ്റാന്‍ ശ്രമിക്കുകയാണ്. ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതാണ് ഇത് ആദ്യമായി പറഞ്ഞത്. ഭരണഘടന മാറ്റാന്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണമെന്ന് കര്‍ണാടകയിലാണ് പറഞ്ഞത്. ഭരണഘടന മാറ്റുന്നതിനെക്കുറിച്ച് ഉത്തര്‍ പ്രദേശില്‍ നിരവധി പേരാണ് പറയുന്നത്. എന്നാല്‍ ഭരണഘടന മാറ്റണമെന്ന് പറയുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറാകുമോ," ഖാര്‍ഗെ ചോദിച്ചു.

ഡ്രൈവിംഗ് ടെസ്റ്റ് പ്രതിസന്ധി: സമരസമിതിയുമായി മന്ത്രി ഗണേഷ് കുമാർ ഇന്ന് ചർച്ച നടത്തും
സംസ്ഥാനത്ത് തുടരുന്ന ഡ്രൈവിംഗ് ടെസ്റ്റ് നടത്തിപ്പിലെ പ്രതിസന്ധിക്ക് പരിഹാരം കാണാൻ ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ ഇന്ന് ഡ്രൈവിംഗ് സ്കൂൾ ഉടമകളുമായി ചർച്ച നടത്തും. രണ്ടാഴ്ച്ച കാലമായി തുടരുന്ന സമരസമിതിയുടെ പ്രതിഷേധങ്ങളെ തുടർന്ന് സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകൾ വ്യാപകമായി മുടങ്ങിയ സ്ഥിതിയാണുള്ളത്. ഈ സാഹചര്യത്തിലാണ് വിദേശ യാത്രയ്ക്ക് ശേഷം കഴിഞ്ഞ ദിവസം മടങ്ങിയെത്തിയ മന്ത്രി സമരസമിതി നേതാക്കളെ ചർച്ചയ്ക്ക് വിളിച്ചിരിക്കുന്നത്.

ഡ്രൈവിംഗ് ടെസ്റ്റിനായി ഗതാഗത വകുപ്പ് പുറത്തിറക്കിയ പുതിയ പരിഷ്ക്കാരങ്ങൾ അപ്രായോഗികമാണെന്നും ഇത് നടപ്പാക്കാൻ അനുവദിക്കില്ലെന്നുമുള്ള നിലപാടിലാണ് ഡ്രൈവിംഗ് സ്കൂൾ ഉടമകൾ ഇപ്പോഴും ഉറച്ചുനിൽക്കുന്നത്. ഇന്നത്തെ ചർച്ചയിലും പരിഷ്ക്കാരങ്ങളിൽ മാറ്റം വരുത്താനുള്ള തീരുമാനം മന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായില്ലെങ്കിൽ സമരം തുടരാനാണ് സാധ്യത.

Post a Comment

Previous Post Next Post