ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ് വഹീദ റഹ്‌മാന്

(www.kl14onlinenews.com)
(26-Sep-2023)

ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ് വഹീദ റഹ്‌മാന്

ഇന്ത്യയിലെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ് വഹീദ റഹ്‌മാന്. കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂര്‍ ആണ് പുരസ്‌ക്കാരം പ്രഖ്യാപിച്ചത്. അഭിനയത്തില്‍ നിന്നും ഒരിടവേള എടുത്ത വഹീദ 2002ല്‍ ‘ഓം ജയ് ജഗദീഷ്’ എന്ന ചിത്രത്തിലൂടെയാണ് തിരികെ വെള്ളിത്തിരയിലെത്തുന്നത്. ‘വാട്ടര്‍’, ‘മെയിന്‍ ഗാന്ധി കോ നഹി മാരാ’, ’15 പാര്‍ക്ക് അവന്യൂ’, ‘രഗ് ദേ ബസന്തി’, ‘ഡല്‍ഹി 6’, ‘വിശ്വരൂപം 2’ എന്നീ ചിത്രങ്ങളിലൂടെ ക്യാരക്ടര്‍ റോളുകളിലും വഹീദ രണ്ടാം വരവ് ഗംഭീരമാക്കി. തന്റെ പ്രിയനായകന്‍ ദേവ് ആനന്ദിന്റെ നായികയായി കൊണ്ടായിരുന്നു വഹീദയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം.

തമിഴ്‌നാട്ടിലെ ഒരു സാധാരണ മുസ്ലീം കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന് വഹീദ 1955ല്‍ ‘റോജുലു മറായി’ എന്ന തെലുങ്കുചിത്രത്തില്‍ ഒരു ഐറ്റം നമ്പറിലൂടെയാണ് സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്. തുടര്‍ന്ന് 1955-ല്‍ ‘സിഐഡി’ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചു. ‘പ്യാസ’, ‘കാഗസ് കാ ഫൂല്‍’, ‘ചൗദഹ് വിന്‍ കാ ചാങ്’, ‘സാഹിബ് ബീബി ഔര്‍ ഗുലാം’, ‘ഗൈഡ്’, ‘റാം ഔര്‍ ശ്യാം’, ‘നീല്‍ കമല്‍’, ‘ഖാമോശീ’ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിലെ നായികയായ വഹീദ അറുപതുകളിലും എഴുപതുകളിലും ബോളിവുഡ് കണ്ട സ്വപ്നനായികമാരില്‍ വഹീദ റഹ്‌മാന്‍ പ്രധാന താരമാറാണിയായി മാറി.

ഗൈഡ് , പ്യാസ , കാഗസ് കേ ഫൂല്‍, സാഹിബ് ബിബി ഔര്‍ ഗുലാം, ചൗധ്വിന്‍ കാ ചന്ദ് തുടങ്ങി നിരവധി ചിത്രങ്ങളിലെ ഐതിഹാസിക വേഷങ്ങളിലൂടെ പ്രശസ്തനായ ഇന്ത്യന്‍ സിനിമയുടെ ഇതിഹാസമാണ് 85 കാരനായ റഹ്‌മാന്‍ . ആറ് പതിറ്റാണ്ടിലേറെ നീണ്ട അവളുടെ കരിയറില്‍, ഇന്ത്യയിലെ നാലാമത്തെയും മൂന്നാമത്തെയും ഉയര്‍ന്ന സിവിലിയന്‍ ബഹുമതികളായ പത്മശ്രീ, പത്മഭൂഷണ്‍ എന്നി ബഹുമതികളും, മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരവും അവര്‍ നേടിയിട്ടുണ്ട്.പ്യാസ , കാഗസ് കെ ഫൂല്‍ , ചൗധവി കാ ചന്ദ് , സാഹിബ് ബിവി ഔര്‍ ഗുലാം , ഗൈഡ് , ഖാമോഷി തുടങ്ങി നിരവധി ചിത്രങ്ങളാണ്. ‘വഹീദ ജി ഹിന്ദി സിനിമകളിലെ അഭിനയത്തിന് നിരൂപക പ്രശംസ നേടിയിട്ടുള്ളതില്‍ പ്രധാനപ്പെട്ടവ. ‘ഗുരുദത്ത്’, ‘ദിലീപ് കുമാര്‍’, ‘സുനില്‍ ദത്ത്’ എന്നിവരുടെ നായികയായും വഹീദ അക്കാലത്ത് ബോളിവുഡിന്റെ പ്രധാനകഥാപാത്രങ്ങളെ കൈകാര്യം ചെയ്തു . സമുദായം തന്റെ കരിയറിന് വേലിതീര്‍ത്തപ്പോള്‍ ആ വേലിക്കെട്ടുകളെ പൊട്ടിച്ചെറിഞ്ഞുകൊണ്ട് നൃത്തവും അഭിനയവും ജീവശ്വാസമാക്കി മാറ്റിയ വഹീദയുടെ ജീവിതം എല്ലാ തലമുറയില്‍പെട്ട് സ്ത്രീകള്‍ക്കും പ്രചോദനമാണ്.

ദേവ് ആനന്ദിന്റെ ജന്മശതാബ്ദിയോട് അനുബന്ധിച്ചാണ് അവാര്‍ഡ പ്രഖ്യാപനം . ഗൈഡ് (1965), സിഐഡി തുടങ്ങിയ ചിത്രങ്ങളില്‍ റഹ്‌മാനും ആനന്ദും സഹനടന്മാരായിരുന്നു .

Post a Comment

Previous Post Next Post